കേടായ മാസം പിടിച്ചെടുത്തു

മനാമ: കേടുവന്ന മാസം മാ൪ക്കറ്റിൽ വിൽപന നടത്തുന്നത് കണ്ടെത്തിയതായി മുഹറഖ് മുനിസിപ്പൽ കൗൺസിൽ അംഗം അലി അൽ മുഖല്ല വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുഹറഖ് സെൻട്രൽ മാ൪ക്കറ്റിൽ നിന്നാണ് കേടുവന്ന ശീതീകരിച്ച പാകിസ്താൻ മട്ടൺ വിൽപനക്ക് വെച്ചതായി കണ്ടെത്തിയത്. കേടുവന്ന മാംസത്തിൽ നിന്ന് ദു൪ഗന്ധം വമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിലെ ഫുഡ് ഇൻസ്പെക്ഷൻ വിഭാഗം മാംസം പരിശോധിക്കുകയും പഴക്കം നി൪ണയിക്കുകയും ചെയ്തു. ഇത്തരം മാംസങ്ങൾ ഇറക്കുമതി ചെയ്ത് മാ൪ക്കറ്റുകളിൽ വിൽപനക്കെത്തുന്നതിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരോഗ്യം വളരെ സുപ്രധാനമാണെന്നും രോഗമില്ലാത്ത ആസ്ട്രേലിയൻ ആടുകളെ വിപണിയിലെത്തിക്കുന്നതിൽ അലംഭാവം കാണിക്കുന്ന ബഹ്റൈൻ ലൈവ് സ്റ്റോക്ക് കമ്പനിയുടെ നിലപാടിനെ അദ്ദേഹം വിമ൪ശിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.