മനാമ: വൈദ്യുതിയുടെയും ജലത്തിൻെറയും ഉപഭോഗം നിയന്ത്രിക്കുന്നിന് ഇലക്ട്രിസിറ്റി ആൻഡ് വാട്ട൪ അതോറിറ്റി കാമ്പയിൻ എക്സിബിഷൻ സംഘടിപ്പിക്കുന്നു. കഴിഞ്ഞ ദിവസം സിറ്റി സെൻററിൽ ആരംഭിച്ച എക്സിബിഷൻ ആഗസ്റ്റ് രണ്ടിന് അവസാനിക്കും. രാവിലെ 10 മുതൽ രാത്രി 10 വരെയായിരിക്കും ബോധവത്കരണ എക്സിബിഷൻ ഉണ്ടായിരിക്കുക.
ജലത്തിൻെറ ഉപഭോഗം നിയന്ത്രിക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കുന്ന പ്രത്യേക സ്റ്റാളും വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിന് പ്രേരിപ്പിക്കുന്ന മറ്റൊരു സ്റ്റാളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ജനങ്ങൾക്ക് സംശയനിവാരണത്തിന് അവസരം നൽകുകയും ചെറു സിനിമകൾ പ്രദ൪ശിപ്പിക്കുകയും ബ്രോഷറുകളും നോട്ടീസുകളും വിതരണം നടത്തുകയും ചെയ്യും. എല്ലാ വ൪ഷവും ചൂട് കാലത്ത് ഇത്തരം ബോധവത്കരണം നടത്താറുണ്ടെന്ന് ജല-വൈദ്യുത അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ശൈഖ് നവാഫ് ബിൻ ഇബ്രാഹിം ബിൻ ഹമദ് ആൽഖലീഫ വ്യക്തമാക്കി. അധിക വൈദ്യുതി ഉപയോഗ സമയത്ത് എങ്ങിനെ ഉപഭോഗം കുറക്കാമെന്നുള്ള നി൪ദേശങ്ങൾ പൊതുജനങ്ങൾക്ക് ഇവിടെ നിന്ന് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.