മാസിന്‍ അല്‍മസാവിയെ ഇറാഖില്‍ തൂക്കിലേറ്റി

റിയാദ്: ഇറാഖ് തടവറയിൽ വധശിക്ഷ കാത്തു കഴിഞ്ഞിരുന്ന സൗദി പൗരൻ മാസിൻ അൽ മസാവിയെ തൂക്കിലേറ്റിയതായി ഇറാഖ് നീതിന്യായ മന്ത്രാലയം വക്താവ് ഹൈദ൪ സഈദി വ്യക്തമാക്കി. ഇതോടെ മാസിൻെറ വധം സംബന്ധിച്ച് നിലനിൽന്ന അവ്യക്തത നീങ്ങി. ബഗ്ദാദ് പൊലീസ് സ്റ്റേഷൻ സ്ഫോടനത്തിനു പിന്നിൽ പ്രവ൪ത്തിച്ച ഭീകരസംഘാംഗമായിരുന്നു എന്ന കുറ്റം ചുമത്തിയാണ് മാസിനെതിരെ ഇറാഖ് കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിൻെറ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ച മറ്റു 25 തടവുകാരോടൊപ്പം മാസിനെ മറ്റൊരു ജയിലിലേക്ക് മാററിയിരുന്നു.
ഇറാഖികൾക്ക് പുറമെ സിറിയ, ജോ൪ദാൻ തുടങ്ങിയ രാജ്യക്കാരായിരുന്നു വധശിക്ഷക്കിരയായ മറ്റുള്ളവ൪. സൗദിയിലെ ഇറാഖ് എംബസി വൃത്തങ്ങൾ നേരത്തേ മാസിൻെറ വധശിക്ഷ വാ൪ത്ത നിഷേധിച്ചിരുന്നു. എന്നാൽ ഇറാഖ് അധികൃത൪ വാ൪ത്ത സ്ഥിരീകരിച്ചുതോടെ സംഭവത്തിനു ദുരൂഹത കൈവന്നിരുന്നു. 26 പേരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്ന് ഹൈദ൪ സഈദി അറിയിച്ചു. എന്നാൽ യഥാ൪ഥ കണക്ക് ഇതിലും കൂടുമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറ൪നാഷണൽ വക്താവ് നിക്കോൾ ഷൂരി പറഞ്ഞു. വരുന്ന രണ്ട് ദിവസങ്ങളിൽ വധശിക്ഷ വിധിക്കപ്പെടാനിരിക്കുന്ന 200 പേ൪ക്ക് പൊതുമാപ്പ് നൽകുന്ന കാര്യം പാ൪ല്മെൻറ് പരിഗണിക്കുമെന്ന് സ൪ക്കാ൪ വക്താവ് ഡോ. ത്വലാൽ സൗബഈ വ്യക്തമാക്കി. അതേസമയം ഇറാഖിൽ ആയിരത്തോളം പേ൪ വധശിക്ഷ കാത്തുകഴിയുന്നതായി മനുഷ്യാവകാശ സംഘടനയുടെ റിപ്പോ൪ട്ടിൽ പറയുന്നു. കൂടാതെ തടവറയിലുള്ളവ൪ കഠിനമായ മ൪ദനങ്ങൾക്കും മനുഷ്യാകശ ലംഘനങ്ങൾക്കും ഇരയാകുന്നതായും റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇറാഖ് ജയിലുകളിൽ ആകെ 68 തടവുകാരാണുള്ളതെന്നും ഇതിൽ നാലു പേ൪ വധശിക്ഷക്ക് വിധിക്കപ്പെട്ടവരാണെന്നും സൗദിയിലെ ഇറാഖ് നയതന്ത്രജ്ഞൻ ഡോ. മുഇദ് അബീദി മുമ്പ് വെളിപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.