റിയാദ്: അറബ് വ്യവസായികളുടെയും നിക്ഷേപകരുടെയും വിസ നടപടികൾ ഏകീകരിക്കുന്ന കാര്യം തുനീഷ്യയിൽ നടക്കുന്ന അറബ് എമിഗ്രേഷൻ ആൻഡ് പാസ്പോ൪ട്ട് വകുപ്പ് മേധാവികളുടെ 15 ാമത് സമ്മേളനം ച൪ച്ചചെയ്യും. സമ്മേളനത്തിൽ എൻട്രി വിസ, ഇഖാമ സംബന്ധിച്ച ഇതര രാഷ്ട്രങ്ങളുടെ നിലപാടും വിശദീകരിക്കപ്പെടും. അറബ്നാടുകളിലെ ഇരട്ട പൗരത്വം, അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത് തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തിൽ ച൪ച്ചാവിഷയമാകും. സമ്മേളനത്തിൽ സൗദി അറേബ്യയെ പ്രതിനിധാനം ചെയ്ത് സൗദി പാസ്പോ൪ട്ട് വകുപ്പ് മേധാവി മേജ൪ സാലിം അൽ ബുലൈഹിദും അറബ് ലീഗിൻെറയും നായിഫ് സെക്യൂരിറ്റി സയൻസ് യൂനിവേഴ്സിറ്റിയുടെയും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. അറബ് ആഭ്യന്തമന്ത്രിമാരുടെ കൗൺസിൽ ചെയ൪മാൻ മുഹമ്മദ് കോമാൻ സമ്മേളനം ഉൽഘാടനം ചെയ്തു. എമിഗ്രേഷൻ സംവിധാനങ്ങൾ, പാസ്പോ൪ട്ട്, പൗരത്വം തുടങ്ങിയവ രാജ്യ·ിൻെറ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ രാജ്യത്തേക്ക് കടന്നുവരുന്നവരുടെയും പുറത്തുപോകുന്നവരുടെയും കൈവശം ഔദ്യാഗികരേഖകളുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ഓരോ രാഷ്ട്രത്തിൻെറയും ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി. അറബ് നാടുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരസ്പരം ച൪ച്ച ചെയ്യുന്നതിലും പൊതുതാൽപര്യപ്രകാരം പരസ്പരം പങ്കിടുന്നതിലും സമ്മേളനം വലിയ പങ്കുവഹിക്കുന്നതായി സൗദി പാസ്പോ൪ട്ട് വിഭാഗം മേധാവി മേജ൪ സാലിം ബുലൈഹിദ് അഭിപ്രായപ്പെട്ടു. വിസ, ഇഖാമ തുടങ്ങിയ വിഷയങ്ങളിൽ രാജ്യം സ്വീകരിച്ചുവരുന്ന നടപടികൾ സമ്മേളന·ിൽ വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച ആരംഭിച്ച സമ്മേളനം രണ്ട് ദിവസം നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.