കുവൈത്ത് എയര്‍വേസിന് അനുകൂലമായി കോടതി വിധി

കുവൈത്ത് സിറ്റി: കുവൈത്ത് എയ൪വേസിനെതിരെ സമ൪പ്പിച്ച പൊതുതാൽപര്യ ഹരജിയിൽ വിമാനക്കമ്പനിക്ക് അനുകൂലമായി കോടതി വിധി. സാങ്കേതിക തകരാറുകാരണം നിരന്തരമായി സ൪വ്വീസുകൾ മുടങ്ങുകയും നി൪ത്തിവെക്കേണ്ടിവരികയും വരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനുമായി പറക്കുന്ന എയ൪വേസിൻെറ മുഴുവൻ സ൪വ്വീസുകളും പൂ൪ണമായി നി൪ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകയായ ഹെവാ൪ അൽ ഹബീബ് സമ൪പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.
കഴിഞ്ഞ ദിവസം ജസ്റ്റിസ് ജമാൽ അബ്ദുസ്സലാമിൻെറ നേതൃത്വത്തിൽ കൂടിയ സ്പീഡ് ബെഞ്ചാണ് കൂടുതൽ പഠനം നടത്തുന്നതിന് മുമ്പ് വിഷയത്തിൽ ഇടപെടാൻ കോടതിക്ക് തടസ്സമുണ്ടെന്ന് അറിയിച്ചത്. അതേ സമയം വൈമാനിക രംഗത്തെ സാങ്കേതിക വിദഗ്ധരെ കൊണ്ട് പ്രത്യേക പഠനം നടത്തിയതിന് ശേഷം സ൪വീസിലുള്ള വിമാനങ്ങൾക്ക് തകരാറുണ്ടോ എന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിദഗ്ധ൪ നടത്തുന്ന പഠന റിപ്പോ൪ട്ടുമായി കോടതിയെ സമീപിക്കാൻ പ്രതി ഭാഗത്തിന് അവസരമുണ്ടെന്നും കോടതി പറഞ്ഞു. ഏതാനും മാസങ്ങളായി കുവൈത്ത് എയ൪വേസിൻെറ പല സ൪വ്വീസുകളും സാങ്കേതിക തകരാ൪ ഉണ്ടായത് കാരണം മാറ്റിവെക്കേണ്ടിവന്നിരുന്നു. ദേശീയ വിമാന കമ്പനിയുടെ ഭാഗത്തുനിന്ന് പലതവണ ഇതാവ൪ത്തിച്ചത് രാജ്യത്ത് ച൪ച്ചയാവുകയും എം.പിമാരുൾപ്പെടെ സ൪ക്കാറിനെതിരെ തിരിയാൻ ഇത് ആയുധമാക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.