എയര്‍ ഇന്ത്യ വിമാന യാത്രാ ദുരിതം: രാഷ്ട്രീയ ഇടപെടല്‍ അനിവാര്യം -കൗം

കുവൈത്ത് സിറ്റി: എയ൪ ഇന്ത്യ മാനേജ്മെൻറ് യാത്രക്കാരോട് കാണിക്കുന്ന ക്രൂരതകൾ അവസാനിപ്പിക്കാനും സ൪വ്വീസുകൾ സുതാര്യമാക്കാനും അടിയന്തിര രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാവണമെന്ന് കരിപ്പൂ൪ എയ൪പോ൪ട്ട് യൂസേ൪സ് മൂവ്മെൻറ് (കൗം) അഭിപ്രായപ്പെട്ടു.
ഈ വേനലവധിയിൽ സ൪വ്വീസുകൾ വെട്ടിക്കുറച്ചും ഉയ൪ന്ന യാത്രാ നിരക്ക് ഈടാക്കിയും ഇയ൪ ഇന്ത്യ ജനങ്ങളെ ബുദ്ധിമുട്ടിച്ചപ്പോൾ സ്വകാര്യ വിമാന കമ്പനികൾ സാഹചര്യം മുതലെടുക്കുകയായിരുന്നുവെന്ന് കൗം പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസം കുവൈത്തിൽനിന്നുൾപ്പെടെ പുറപ്പെടേണ്ട വിമാനം ഒരു ദിവസം വൈകിയാണ് പുറപ്പെട്ടത്. പ്രവാസികളെ നേരിട്ട് ബാധിക്കുന്ന വിഷയമായിട്ടും രാഷ്ട്രീയ നേതൃത്വം ഇക്കാര്യത്തിൽ ഇത്വരെ വേണ്ടരീതിയിൽ ഇടപെടാത്തത് പ്രതിഷേധാ൪ഹമാണ്. വിഷയത്തിൻെറ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് ഒരിക്കൽ കൂടി കേന്ദ്ര മന്ത്രിമാരായ എ.കെ. ആൻറണി, വയലാ൪ രവി, ഇ. അഹമ്മദ്, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദൻ, സി.പി.എം. സെക്രട്ടറി പിണറായി വിജയൻ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഇതേ നിലപാടുമായാണ് ഇയ൪ ഇന്ത്യ മുന്നോട്ട്  പോകുന്നതെങ്കിൽ നിയമനടപടിയുൾപ്പെടെ  ഭാവി പരിപാടികൾ കൈകൊള്ളുമെന്നും കൗം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.