ത്വാഇഫിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്

ത്വാഇഫ്: ഈദുൽഫിത്വ്൪ അവധിദിനങ്ങൾ ആഘോഷിക്കാനെത്തിയ സ്വദേശികളുടെയും വിദേശികളുടെയും വൻവ൪ധന ത്വാഇഫിൻെറ വിനോദസഞ്ചാര മേഖലക്ക് കൂടുതൽ ഉണ൪വേകി. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ഈ മലയോര മേഖലയിലേക്ക് മലയാളി കുടുംബങ്ങളുടെ ഒഴുക്കായിരുന്നു. മദീന, ജിദ്ദ, മക്ക, റാബിഖ്, റിയാദ്, യാമ്പു എന്നിവിടങ്ങളിൽ നിന്ന് ഒട്ടേറെ മലയാളികൾ ത്വാഇഫ് സന്ദ൪ശിക്കാൻ എത്തി. സഞ്ചാരികളുടെ പ്രധാനകേന്ദ്രങ്ങളായ ശഫ, അൽഹദ, റുദ്ദഫ് തുടങ്ങിയിടങ്ങളിൽ അവധിദിനങ്ങളിൽ മലയാളി കുടുംബങ്ങളുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. പച്ചപുതച്ച മലനിരകളും കൃഷിയിടങ്ങളും ജലസമൃദ്ധിയുള്ള കൊച്ചുവാദികളും ശഫയിലേക്ക് പെരുന്നാൾദിനം വൈകുന്നേരത്തോടെ സന്ദ൪ശകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. സഞ്ചാരികളുടെ തിരക്കു കാരണം അൽഹദയിലെ റോപ്വേ പ്രവ൪ത്തനം അ൪ധരാത്രി വരെ നീട്ടിയിരുന്നു. കുടുംബങ്ങൾക്കു പുറമെ വിവിധ സംഘടനകളും ഗ്രൂപ്പുകളും ത്വാഇഫിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.