ജിദ്ദ : ജിദ്ദ നവോദയ സനാഇയ്യ ഏരിയ കമ്മിറ്റിയും അൽഅബീ൪ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി നടത്തിയ പെരുന്നാൾ അവധിദിന കായികമൽസരങ്ങൾ സനാഇയ്യയിലെ വിവിധ കമ്പനി തൊഴിലാളികൾക്ക് ഉത്സവമായി മാറി. സൗദി ഗ്ളാസ് കമ്പനി കോമ്പൗണ്ടിലും സമീപമുള്ള ഗ്രൗണ്ടിലുമായി നടത്തിയ കായികമൽസരങ്ങളിൽ നൂറു കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. പുരുഷന്മാ൪ക്കായി 100 മീറ്റ൪, 200 മീറ്റ൪ ഓട്ടം, 200 മീറ്റ൪ നടത്തം, ഷോട്ട് പുട്ട്, വടംവലി, കുട്ടികൾക്കായി കലം ഉടക്കൽ, ലെമൺ ആൻഡ് സ്പൂൺ, മ്യൂസിക്കൽ ചെയ൪, കുപ്പിയിൽ വെള്ളം നിറക്കൽ എന്നീ ഇനങ്ങളിലായിരുന്നു മൽസരം. സനാഇയ്യയിലെ വിവിധ കമ്പനികളിലെയും , നവോദയ എരിയകളുടെയും ടീമുകൾ പങ്കെടുത്തു.
കുട്ടികളുടെ ഇനങ്ങളിൽ മുഹമ്മദ് നബീൻ, റന മജീദ്, അശ്വിൻ മാത്യു, അബ്ദുറഹ്മാൻ, അഹ്മദ് നബീൻ എന്നിവ൪ സമ്മാനം നേടി. പുരുഷന്മാരുടെ മൽസരങ്ങളിൽ രഞ്ജിത്ത്, ഇബ്രാഹീം, ജിനിൽ, വിജേഷ്, സലീം, നാസ൪, ഫൈസൽ എന്നിവ൪ വ്യക്തിഗത സമ്മാനങ്ങളും സനാഇയ്യ സ്കൈ സ്റ്റാ൪, കിലോ അഞ്ചു ഏരിയ എന്നീ ടീമുകൾ ഗ്രൂപ്പ് ഇന സമ്മാനങ്ങളും നേടി. സൗദി ഗ്ളാസ് കമ്പനി കോമ്പൗണ്ടിൽ ചേ൪ന്ന ഉൽഘാടന യോഗത്തിൽ ശ്രീകുമാ൪ മാവേലിക്കര അധ്യക്ഷത വഹിച്ചു. ലതീഫ് ചേ൪ത്തല ഉൽഘാടനം ചെയ്തു. നവാസ് (അബീ൪ പോളിക്ളിനിക്, സനാഇയ്യ) മുഖ്യാതിഥിയായിരുന്നു. അബ്ദുറഹ്മാൻ വണ്ടൂ൪, സേതു മാധവൻ, റഫീഖ് പത്തനാപുരം, ഭരതൻ എന്നിവ൪ ആശംസകൾ അ൪പ്പിച്ചു. ജയപ്രകാശ് സ്വാഗതവും സുരേഷ് പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.