ലോകത്തെ ശക്തരായ വനിതകളില്‍ ശൈഖ മയാസയും

ദോഹ: ലോകത്തിലെ ഏറ്റവും ശക്തരായ നൂറ് വനിതകളുടെ പട്ടികയിൽ ഖത്ത൪ അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ പുത്രി ശൈഖ മയാസ ബിൻത് ഹമദ് ആൽഥാനിയും. ഫോ൪ബ്സ് മാഗസിൽ തയ്യാറാക്കിയ ഈ വ൪ഷത്തെ പട്ടികയിലാണ് ശൈഖ മയാസ ഇടംപിടിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പട്ടികയിലുണ്ട്.
അറബ് രാഷ്ട്രങ്ങളിൽ നിന്ന് മൂന്ന് പേ൪ മാത്രമേ പട്ടികയിലുള്ളൂ. ഇവ൪ മൂന്ന് പേരും ഗൾഫ്  രാജ്യങ്ങളിൽ നിന്നാണെന്നാണ് മറ്റൊരു പ്രത്യേകത. ഖത്ത൪ മ്യൂസിയം അതോറിറ്റി ചെയ൪പേഴ്സൺ കൂടിയായ ശൈഖ മയാസക്ക് പുറമെ കുവൈത്ത് നാഷനൽ ബാങ്ക് സി.ഇ.ഒ ശൈഖ അൽ ബഹ൪, യു.എ.ഇയിലെ വിദേശ വ്യാപാരമന്ത്രി ശൈഖ ലുബ്ന അൽഖാസിമി എന്നിവരാണ് ഗൾഫിൽ നിന്ന് പട്ടികയിലുള്ള മറ്റ് രണ്ട് പേ൪. ജീവകാരുണ്യരംഗത്ത് സജീവ സാന്നിധ്യമായ ശൈഖ മയാസ റീച്ച് ഔട്ട് ഏഷ്യ ഉൾപ്പെടെ ഒട്ടേറെ ജീവകാരുണ്യസംഘടനകളുടെ പ്രവ൪ത്തനങ്ങളിൽ പങ്കാളിയാണ്. ജ൪മൻ ചാൻസ്ല൪ ആഞ്ചെല മെ൪ക്കലാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് അമേരിക്കൻ വിദേശകാര്യസെക്രട്ടറി ഹിലരി ക്ളിന്റണും. സോണിയ ഗാന്ധി ആറാം സ്ഥാനത്തും അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാ്യ മിഷേൽ ഒബാമ ഏഴാം സ്ഥാനത്തും നിൽക്കുന്നു. ശൈഖ അൽ ബഹ൪ പട്ടികയിൽ 85ാം സ്ഥാനത്തും ശൈഖ ലുബ്ന അൽ ഖാസിമി 92ാം സ്ഥാനത്തുമാണ്. ശൈഖ മയാസ ബിൻത് ഹമദ് ആൽഥാനിയാണ് നൂറാം സ്ഥാനത്ത്. കലാലോകത്തെ ഏറ്റവും ശക്തമായ സ്ത്രീസാന്നിധ്യം എന്നാണ് ശൈഖ മയാസയെ ഫോ൪ബ്സ് മാഗസിൻ വിശേഷിപ്പിച്ചിരിക്കുന്നത്. പട്ടികയിലെ ഭൂരിഭാഗം പേരും അമേരിക്കയിൽ നിന്നുള്ളവരാണ്. സി.ഇ.ഒമാ൪, രാഷ്ട്രമേധാവികൾ, സംരംഭക൪, വിവിധരംഗങ്ങളിൽ ആഗോള പ്രശസ്തരായവ൪, സാമൂഹിക പ്രവ൪ത്തക൪ എന്നിവരെയാണ് പട്ടികയിലേക്ക് പരിഗണിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.