എക്സ്ചേഞ്ച് കമ്പനിയില്‍നിന്ന് ആയുധംകാട്ടി കവര്‍ച്ച

മനാമ: ഈസ്റ്റ് എകറിലെ ഒരു മണി എക്സ്ചേഞ്ച് കമ്പനിയിൽനിന്ന് അജ്ഞാതൻ ആയുധം ചൂണ്ടി 900 ദിനാറോളം കവ൪ന്നതായി മധ്യഗവ൪ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. തോക്ക് ചൂണ്ടി കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും അയാളുടെ പക്കലുണ്ടായിരുന്ന 900 ദിനാ൪ നി൪ബന്ധപൂ൪വം വാങ്ങുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും പ്രതിയെ പിടികൂടുന്നതിന് ശ്രമം നടക്കുകയും ചെയ്യുന്നതായി പൊലീസ് അധികൃത൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.