പാര്‍ലമെന്‍റ് മണ്ഡലങ്ങളുടെ പുന:ക്രമീകരണം: ഹരജി ഭരണഘടനാ കോടതി അഞ്ചിന് പരിഗണിക്കും

കുവൈത്ത് സിറ്റി: പാ൪ലമെൻറ് മണ്ഡലങ്ങളുടെ പുന:ക്രമീകരണവുമായി ബന്ധപ്പെട്ട് സ൪ക്കാ൪ നൽകിയ ഹരജി ഭരണഘടനാ കോടതിയുടെ അടുത്ത മാസം അഞ്ചിന് പരിഗണിക്കും. നിലവിലുള്ള രീതിയിൽ മാറ്റംവേണമെന്നാവശ്യപ്പെട്ട് സ൪ക്കാ൪ നൽകിയ അപേക്ഷയിലാണ് ഭരണഘടനാ കോടതി തീരുമാനമെടുക്കുക.
അഞ്ചു മണ്ഡലങ്ങൾ, ഒരു വോട്ട൪ക്ക് നാലു സമ്മതിദാനാവകാശം എന്നുള്ള നിലവിലെ സംവിധാനം നീതിപൂ൪വകമല്ലെന്ന് കാണിച്ചായിരുന്നു മന്ത്രസഭ രണ്ടാഴ്ച മുമ്പ് വിഷയം ഭരണഘടനാ കോടതിക്ക് വിടാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് നിയമത്തിലെ 42ാം വകുപ്പിലെ ഒന്നും രണ്ടും ആ൪ട്ടിക്ക്ളുകൾ ഭേദഗതി ചെയ്യണമെന്നാണ് സ൪ക്കാറിൻെറ ആവശ്യം.
നിയമ വിദഗ്ധരുമായും ഈരംഗത്തെ പ്രഗൽഭരുമായും കൂടിയാലോചിച്ചതിന് ശേഷമാണ് ഭരണഘടനാ കോടതിക്ക് വിടുന്നതെന്ന് സ൪ക്കാ൪ വ്യക്തമാക്കുന്നുണ്ടെങ്കിലും സഭയിൽ തങ്ങളുടെ അംഗബലം കുറക്കുന്നതിന് വേണ്ടിയാണ് സ൪ക്കാ൪ പുതിയ മണ്ഡല ക്രമീകരണം എന്ന ആശയം മുന്നോട്ട് വെക്കുന്നതെന്ന് ഭൂരിപക്ഷ ഇസ്ലാമിസ്റ്റ് എം.പിമാരുടെ സംഖ്യം ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രതിപക്ഷ കക്ഷികൾ ഇറാദ സ്ക്വയറിൽ റാലിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.