മാരക രോഗത്തിന്‍െറ പിടിയില്‍ നാട്ടിലേക്ക് പോകാന്‍ വഴിയില്ലാതെ വത്സല ടീച്ചര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയിട്ട് വ൪ഷം പത്ത് കഴിഞ്ഞെങ്കിലും കുടുംബം പോറ്റാൻ വഴിയില്ലാതെ കഷ്ടപ്പെടുകയായിരുന്നു ആലപ്പുഴ സ്വദേശിയായ വത്സല. ഖാദിം വിസയിലെത്തി കുട്ടികളെ നൃത്തം പഠിപ്പിക്കുന്ന ഇവ൪ ജീവിതത്തിൻെറ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഠിനാധ്വാനം ചെയ്യുന്നതിനിടക്കാണ് ദുരന്തമായി മാരകരോഗമെത്തിയിരിക്കുന്നത്.
തലച്ചോറിൽ ട്യൂമറുമായാണ് വത്സല ആശുപത്രിയിലെത്തിയത്. അത് നീക്കം ചെയ്തുവെങ്കിലും തലച്ചോറിലാകെ കാൻസ൪ പട൪ന്നിരിക്കുന്നതായി ഡോ്കട൪മാരുടെ വെളിപ്പെടുത്തൽ. ഇവിടെ കൂടുതലൊന്നും ചെയ്യാനില്ലാത്തതിനാൽ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുകയാണ് നല്ലതെന്ന് ഡോക്ട൪മാ൪ പറയുന്നു. എന്നാൽ, അതിനുള്ള വഴി കാണാതെ വിഷമിക്കുകയാണ് വത്സലയും കൂടെയുള്ള രണ്ടു സഹോദരിമാരും. വത്സലയുടെ രണ്ടു സഹോദരിമാ൪ കുവൈത്തിലുണ്ട്. ബേക്കറിയിൽ ജോലി ചെയ്യുന്ന സുജാതയും ഹോം നഴ്സായി ജോലി ചെയ്യുന്ന രമയുമാണ് വത്സലക്ക് സഹായമായുള്ളത്. അവരും വത്സലയെപ്പോലെ കുടംബം പോറ്റാൻ തുഛമായ ശമ്പളത്തിൽ തൊഴിലെടുക്കുന്നവ൪. ഇവരുടെയും വിവരമറിഞ്ഞെത്തിയ യൂത്ത് ഇന്ത്യ ഹെൽപ് സെൻറ൪ പ്രവ൪ത്തകരുടെയും സഹായത്തിലാണ് ഇതുവരെയുള്ള ചികിത്സ മുന്നോട്ടുപോയത്.
അടുത്തിടെ നാട്ടിൽപോയി തിരിച്ചെത്തിയ വത്സല മെഡിക്കൽ എടുക്കുന്നതിനിടെയാണ് തലച്ചോറിൽ ട്യൂമ൪ വള൪ന്നതായി കണ്ടെത്തിയത്. ആദ്യം അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ ഈ മാസം മൂന്നിനാണ് സ്വബാഹ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇതിനിടെ ഇഖാമ കാലാവധി തീ൪ന്നതിനാൽ എല്ലാ ചികിത്സകൾക്കും വൻ സംഖ്യ ആശുപത്രിയിൽ നൽകേണ്ട അവസ്ഥയാണ്. ഓപറേഷനിലൂടെ ട്യൂമ൪ നീക്കം ചെയ്തെങ്കിലും കാൻസ൪ വ്യാപിച്ചതിനാൽ ഉടൻ തുട൪ ചികിത്സ ലഭ്യമാക്കണം. അതിനിടെ ഇടതുവശം തളരുകയും ചെയ്തു.
ആലപ്പുഴയിൽ ചമ്പക്കുളത്തിനും അമ്പലപ്പുഴക്കുമിടയിലുള്ള വൈശ്യംഭാഗം സ്വദേശിയായ വത്സലക്ക് ഭ൪ത്താവില്ല. ഏക മകൾ നഴ്സിങ് പാസായിട്ടുണ്ടെങ്കിലും ജോലിയൊന്നുമായിട്ടില്ല. നാട്ടിൽ കുടുംബവീട്ടിൽ തന്നെ താമസിക്കുന്ന വത്സല കഷ്ടപ്പാടുകളിൽനിന്ന് കരകയറാൻ ശ്രമിക്കവെയാണ് മാരകരോഗത്തിൻെറ രൂപത്തിൽ വിധിയെത്തിയിരിക്കുന്നത്. ജീവിതം കരക്കടുപ്പിക്കാനുള്ള ശ്രമം പാതിവഴിക്ക് പരാജയമായെങ്കിലും ജീവൻ തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇവ൪. അതിന് ഒരു കൈത്താങ്ങാൻ താൽപര്യമുള്ളവ൪ യൂത്ത് ഇന്ത്യ ഹെൽപ് സെൻററിൻെറ 60992324, 97649639 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.