കുവൈത്ത് സിറ്റി: രാജ്യത്ത് തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിന് അധികൃത൪ ഏ൪പ്പെടുത്തിയ വിലക്ക് ഈമാസം അവസാനത്തോടെ നീക്കും. ഇതിനായി പ്രത്യേകം നിശ്ചയിക്കപ്പെട്ട പരിശോധക സംഘത്തിൻെറ മേധാവി എഞ്ചിനീയ൪ ഹുസൈൻ അൽ മുതൈരിയാണ് ഇക്കാര്യം അറിയിച്ചത്.
പതിവ് പോലെ കഴിഞ്ഞ ജൂൺ മുതൽക്കാണ് രാവിലെ 11 മുതൽ വൈകുന്നേരം നാലുമണിവരെ സൂര്യതാപം ഏൽക്കുന്ന തരത്തിൽ ജോലി ചെയ്യുന്നതിന് വിലക്ക് ഏ൪പ്പെടുത്തിയത്. ശക്തമായ ചൂടിൽ സൂര്യാഘാതം പോലുള്ള അപകടങ്ങളിൽ തൊഴിലാളികൾ അകപ്പെടുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണിത് ഏ൪പ്പെടുത്തിയത്.
സെപ്റ്റംബ൪ ആദ്യത്തോടെ മധ്യവേനലിൻെറ കടുത്ത ചൂടിൽ കൂറവ് അനുഭവപ്പെടുന്നതിനാലാണ് വിലക്ക് നീക്കുന്നത്.
ഈ കാലയളവിൽ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ മധ്യാഹ്ന ജോലിവിലക്ക് നിയമം ലംഘിക്കുന്നത് കണ്ടത്താൻ നടത്തിയ പരിശോധനയിൽ നിരവധി കമ്പനി ഉടമകൾക്കെതിരെ കേസ് ചാ൪ജ് ചെയ്തിട്ടുണ്ടെന്ന് ഹുസൈൻ അൽ മുതൈരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.