മനാമ: ത്യാഗ നി൪ഭരമായ ഒരു മാസത്തെ റമദാന വ്രതം പൂ൪ത്തിയാക്കി വിശ്വാസികൾ ഞായറാഴ്ച പെരുന്നാൾ ആഘോഷിക്കും. ഇക്കാര്യം ഇസ്്ലാമിക കാര്യ ഹൈ കൗൺസിൽ സ്ഥിരീകരിച്ചു. ശൈഖ് ഇബ്രാഹിം ബിൻ അബ്ദുൽ ലത്തീഫ് അൽസാദ്, ശൈഖ് അദ്നാൻ ബിൻ അബ്ദുല്ല അൽഖതാൻ, ശൈഖ് റാഷിദ് ബിൻ ഹസൻ അൽ ബുഐനൈൻ, ശൈഖ് ഡോ. ഇബ്രാഹിം ബിൻ റാഷിദ് അൽ മുറൈഖി എന്നിവരടങ്ങുന്ന ബോ൪ഡ് യോഗം ചേ൪ന്നാണ് എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഞായറാഴ്ച ശവ്വാൽ ഒന്നായി പ്രഖ്യാപിച്ചത്. രാജാവ് ഹമദ് ബിൻ ഈസാ ആൽഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ, കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ എന്നിവ൪ക്കും ബഹ്റൈൻ ജനതക്കും ലോക മുസ്ലിംകൾക്കും ഇസ്ലാമിക കാര്യാലയം ഈദുൽ ഫിത്വ്൪ ആശംസകൾ നേ൪ന്നു.
പെരുന്നാൾ ആഘോഷങ്ങൾക്ക് രാജ്യത്ത് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇന്നലെ രാത്രി മുഴുവൻ തുറന്നുവെച്ച ഷോപ്പുകളിൽനിന്ന് പെരുന്നാൾ സാധനങ്ങൾ വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സൂഖുകളിൽ രാവ് പകലായി മാറി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ജനം ഷോപ്പിങ്ങിനായി ഒഴുകി. തുണിക്കടകളിലും അഭൂതപൂ൪വമായ തിരക്ക് അനുഭവപ്പെട്ടു. പുല൪ച്ചെ അത്താഴം കഴിച്ച ശേഷമാണ് കച്ചവടക്കാ൪ കണ്ണടച്ചത്.
പള്ളികളും മറ്റും കേന്ദ്രീകരിച്ച് ഫിത്വ്൪ സകാത്തിൻെറ അരി സംഭരണത്തിനും വിതരണത്തിനും വിപുലമായ ഒരുക്കങ്ങളാണ് തുടങ്ങിയത്. മലയാളി സംഘടനകൾ ഫിത്വ്൪ സകാത്തിനുള്ള പണം സ്വീകരിച്ച് അരി വിതരണത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ട്്. രാജ്യത്തിൻെറ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ഈദ് ഗാഹുകളും ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.