ഷാ൪ജ: ഖാലിദ് തുറമുഖത്ത് ചരക്ക് കപ്പലിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് 5.30നായിരുന്നു അപകടം. കപ്പലിലുണ്ടായിരുന്ന 12 കാറുകൾ കത്തി നശിച്ചു. ഇവ ഇവിടെനിന്ന് സോമാലിയയിലേക്ക് കൊണ്ടുപോകാനുള്ളതായിരുന്നു. ആളപായമില്ലെന്നാണ് സൂചന. കാറുകൾ കത്തിയതിനെ തുട൪ന്ന് അന്തരീക്ഷമാകെ കറുത്തിരുണ്ടു. വളരെ അകലെ പോലും പുകപടലങ്ങൾ കാണാമായിരുന്നു. കോസ്റ്റ് ഗാ൪ഡും സിവിൽ ഡിഫൻസും ചേ൪ന്ന് രക്ഷാ പ്രവ൪ത്തനം നടത്തി. ഏറെ വൈകിയാണ് തീ നിയന്ത്രണ വിധേയമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.