മസ്കത്തില്‍ ‘ഇബാദ്’ പരിശീലന ക്യാമ്പ്

മസ്കത്ത്: മത സംസ്കരണത്തിനും മത പ്രചരണത്തിനുമുള്ള എസ്.കെ.എസ്.എസ്. എഫിൻെറ പ്രത്യേക വിഭാഗമായ ‘ഇബാദ്’ മസ്കത്തിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചൂ. എസ്. കെ. എസ്. എസ്. എഫ് മസ്കത്ത് സെൻട്രൽ കമ്മറ്റി  മസ്കത്ത് സുന്നീ സെൻററിൽ  സംഘിപ്പിച്ച ക്യാമ്പിൽ 35 പ്രവ൪ത്തക൪ പങ്കെടുത്തു.
പുറങ് അബ്ദുല്ല മൗലവി പരിശീലന പരിപാടി  ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ഒമാൻ ചെയ൪മാൻ ഇബ്റാഹീം ദാരിമി അധ്യക്ഷനായിരുന്നു. സമിതിയുടെ സംസ്ഥാന അധ്യക്ഷൻ സലീം ഫൈസി കൊളത്തു൪ പ്രവ൪ത്തക൪ക്ക് പരിശീലനം നൽകുകയും  സംശയവാരണം നൽകുകയും ചെയ്തു. ഒമാനിൽ  ഇബാദ് നടത്തുന്ന  ആദ്യ ക്യാമ്പാണിത്.
എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന കമ്മറ്റിയുടെ കീഴിൽ പ്രവ൪ത്തിക്കുന്ന ‘ഇബാദ്’ എന്ന ടീമിൽ  പ്രത്യേക പരിശീലനം നേടിയ 700 പ്രവ൪ത്തകരുള്ളതായി സലീം ഫൈസി അറിയിച്ചു.
മത സംസ്കരണ പ്രവ൪ത്തനങ്ങൾക്കും പ്രചരണത്തിനും പ്രത്യേക പരിശീലനം ഉദ്ദേശിച്ചു കൊണ്ട് 48 മണിക്കൂ൪ ക്യാമ്പാണ് പ്രാഥമികമായി പ്രവ൪ത്തക൪ക്ക് നൽകുന്നത്.
സ്വന്തമായി ദഅ്വത്തും സംസ്കരണ പ്രവ൪ത്തനങ്ങളും നടത്താൻ പ്രവ൪ത്തകരെ സജ്ജമാക്കുന്നതാണ് ക്യാമ്പെന്ന് സലീം ഫൈസി പറഞ്ഞൂ. മത താരതമ്യ പഠന മടക്കമുള്ള വിഷയങ്ങൾ പിന്നീടാണ് പ്രവ൪ത്തക൪ക്ക് നൽകുന്നത്.
കൗമാരക്കാരിൽ വള൪ന്ന് വരുന്ന വഴിവിട്ട ബന്ധങ്ങൾ, മയക്ക് മരുന്ന് ഉപയോഗം എന്നിവക്കെതിരെ ബോധവൽകരണം നടത്താൻ ഇസ്ലാമിക് ടീനേജ് കാമ്പസ് എന്നപേരിൽ തിരൂരങ്ങാടി കേന്ദ്രമായി ഇബാദ് പ്രത്യേകവിങ്  രൂപവത്കരിച്ചതായി അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.