മനാമ: നാഷണാലിറ്റി, പാസ്പോ൪ട്ട് ആൻറ് റസിഡൻസ് അഫയേഴ്്സ് പ്രധാന ഓഫീസ് വെള്ളിയാഴ്ച തുറന്നുപ്രവ൪ത്തിക്കുമെന്ന് ബന്ധപ്പെട്ടവ൪ അറിയിച്ചു. രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണിവരെയായിരിക്കും പ്രവ൪ത്തിക്കുക.
വിസ സ്റ്റാമ്പ് ചെയ്ത പാസ്പോ൪ട്ടുകൾ കൈപ്പറ്റുന്നതിന് വേണ്ടിയാണ് അവധി ദിവസവും പ്രവ൪ത്തിക്കുന്നത്.
പെരുന്നാൾ അവധി ഉപയോഗപ്പെടുത്തി സ്വദേശികളും വിദേശികളും വിവിധ രാജ്യങ്ങളിലേക്ക് സന്ദ൪ശനത്തിന് പോകുന്നതിനാൽ അവരുടെ സൗകര്യാ൪ഥമാണ് ഇന്ന് ഓഫീസ് പ്രവ൪ത്തിക്കുന്നതെന്ന് അധികൃത൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.