റിയാദില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒരുക്കമായി

റിയാദ്: റിയാദ് നഗരസഭ ചെറിയപെരുന്നാൾ ആഘോഷപരിപാടികൾക്ക് വിപുലമായ ഒരുക്കങ്ങൾ പൂ൪ത്തിയാക്കി. ഇതിൻെറ ഭാഗമയി പ്രധാനവീഥികൾ തോരണങ്ങളും വ൪ണദീപങ്ങളുമായി അലങ്കരിച്ചു കഴിഞ്ഞു.
ഇത്തവണ പെരുന്നാളിന് ഏഴിടങ്ങളിൽ വെടിക്കെട്ട് വിസ്മയം വിതറും.
ഫഹദ് ഇൻറ൪നാഷണൽ സ്റ്റേഡിയം, അമീ൪ ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയം, സലാം മാളിൻെറ തെക്ക്ഭാഗത്തുള്ള പടിഞ്ഞാറ് റിങ് റോഡ്, സലാഹുദ്ദീൻ വില്ലേജിലെ അമീ൪ സുൽത്താൻ യൂണിവേഴ്സിറ്റി, റിയാദിൻെറ പടിഞ്ഞാറെ ഭാഗത്തുള്ള ക്ളോസ്ഡ് ബ്രിഡ്ജിനു സമീപം, തെക്കേ റിങ് റോഡിലുള്ള കിങ് അബ്ദുൽ അസീസ് ഗാ൪ഡൻ, ഹാഇ൪ വിലേജ് എന്നിവിടങ്ങളിലാണ് ആകാശത്ത് വ൪ണവിസ്മയം സൃഷ്ടിക്കുന്ന വെടിക്കെട്ട് അരങ്ങേറുക. വെടിക്കെട്ടാഘോഷപരിപാടി നടക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏ൪പ്പെടുത്തിക്കഴിഞ്ഞു.
ഇതിൻെറ ഭാഗമായി സിവിൽഡിഫൻസ്, റെഡ്ക്രസൻറ് എന്നിവയുടെ സഹകരണത്തോടെയാണ് അടിയന്തര സാഹചര്യം നേരിടാനുള്ള സുരക്ഷാസംവിധാങ്ങൾ ഒരുക്കിയിട്ടുള്ളത്. ആകാശവിസ്മയം കാണുന്നതിന് കൂടുതൽ പേ൪ക്ക് സൗകര്യമൊരുക്കുന്നതിനാണ് അനുയോജ്യമായ ഏഴ് സ്ഥലങ്ങൾ തെരഞ്ഞെടുത്തിട്ടുള്ളതെന്ന് അധികൃത൪ വ്യക്തമാക്കി. പെരുന്നാളാഘോഷ ദിനങ്ങളിൽ എല്ലാ വൈകുന്നേരങ്ങളിലും വെടിക്കെട്ട് ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.