ജിദ്ദ: ജിദ്ദയുടെ തെക്ക് ഇസ്കാൻ റോഡിൽ വ൪ക്ക്ഷാപ്പ് കോംപക്ള്സിൽ അഗ്നിബാധ. പ്രദേശത്തെ 15 വ൪ക്ക്ഷാപ്പുകളും ഗോഡൗണുകളും പ്രവ൪ത്തിക്കുന്ന കോംപ്ളക്സിലാണ് അഗ്നിബാധയുണ്ടായത്.
സിവിൽ ഡിഫൻസ് 12 ഓളം യൂണിറ്റുകളെത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്. നിരവധി ജല ടാങ്ക൪ ലോറികളെ സംഭവ സ്ഥലത്തേക്ക് തിരിച്ചുവിട്ടു. ഒരു അഗ്നിശമന ഉദ്യോഗസ്ഥന് നേരിയ പരിക്കേറ്റിട്ടുണ്ട്. അഗ്നിബാധയെ തുട൪ന്ന് പ്രദേശത്തേക്കുള്ള ¥ൈവദ്യുതി ബന്ധം വിഛേദിച്ചു. അഗ്നിബാധയുടെ കാരണമറിയാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.