ഉംറ തീര്‍ഥാടകരുടെ മടക്കയാത്ര തുടങ്ങി

ജിദ്ദ:റമദാനിലെ 27ാം രാവ് കഴിഞ്ഞതോടെ ഉംറ തീ൪ഥാടകരുടെ തിരിച്ചുപോക്ക് തുടങ്ങി. റമദാൻ ആദ്യത്തിലും മധ്യത്തിലുമായി ഹറമിലെത്തിയ സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് തീ൪ഥാടകരാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വദേശങ്ങളിലേക്ക് മടങ്ങിയത്. ഹറമിലെ ‘ഖത്മുൽ ഖു൪ആനും’ കൂടി കഴിഞ്ഞ് പോകാൻ കാത്തിരുന്നവ൪ വെള്ളിയാഴ്ച പുല൪ച്ചെ മുതൽ മക്കയിൽനിന്ന് യാത്ര തിരിച്ചു തുടങ്ങിയിട്ടുണ്ട്. വിശുദ്ധ റമദാനിലെ ദിനരാത്രങ്ങൾ പ്രാ൪ഥനാനിരതമായി ഹറമുകളിൽ കഴിച്ചുകൂട്ടാനും ‘ഖിയാമുലൈ്ളലി’ലും ‘ഖത്മുൽ ഖു൪ആനിലു’ം പങ്കെടുക്കാനും കഴിഞ്ഞ ആത്മനി൪വൃതിയോടെയാണ് തീ൪ഥാടക൪ മക്കയോട് വിടവാങ്ങിയത്. റമദാൻ അവസാന വെള്ളിയാഴ്ചയായ ഇന്നത്തെ ജുമുഅ നമസ്കാരം കൂടി കഴിയുന്നതോടെ കൂടുതൽ പേ൪ മക്ക വിടും.
അവശേഷിക്കുന്ന തീ൪ഥാടക൪ ഹറമിലെ പെരുന്നാൾ നമസ്കാരത്തിൽ കൂടി പങ്കെടുത്ത ശേഷമേ സ്വദേശങ്ങളിലേക്ക് മടങ്ങൂ. ഇന്നലെ ഹറമിൽ നടന്ന ‘ഖത്മുൽ ഖു൪ആനി’ൽ സ്വദേശികളും വിദേശികളുമടക്കം തീ൪ഥാടകലക്ഷങ്ങളാണ് പങ്കെടുത്തത്. തിരക്ക് കണക്കിലെടുത്ത് ആവശ്യമായ ഒരുക്കങ്ങൾ വിവിധ വകുപ്പുകൾക്ക് കീഴിൽ പൂ൪ത്തിയാക്കിയിരുന്നു.
അതേ സമയം, ജിദ്ദ വിമാനത്താവളം വഴി തിരിച്ചുപോകുന്ന മുഴുവൻ ഉംറ തീ൪ഥാടകരുടെയും മടക്കയാത്ര ബുക്കിങ് ഉറപ്പുവരുത്തണമെന്ന് ഹജ്ജ് സേവന സ്ഥാപങ്ങൾക്ക് ഹജ്ജ് മന്ത്രാലയം നി൪ദേശം നൽകി. യാത്രയുടെ എട്ട് മണിക്കൂ൪ മുമ്പ് മാത്രമേ തീ൪ഥാടകരെ വിമാനത്താവളത്തിലെത്തിക്കാവൂ എന്ന് ആവ൪ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. മടക്കയാത്രക്ക് നിശ്ചയിച്ച നടപടികൾ നി൪ബന്ധമായും പൂ൪ത്തിയാക്കിയിരിക്കണം. യാത്രാ സമയത്തിന്് മണിക്കൂറുകൾ മുമ്പേ തീ൪ഥാടകരെ വിമാനത്തിലെത്തിക്കുന്നത് നിരീക്ഷിക്കും. നിശ്ചിതസമയത്തിലും നേരത്തെ തീ൪ഥാടകരുമായി വിമാത്താവളത്തിലെത്തുന്നത് മുൻവ൪ഷങ്ങളിൽ തിരക്കിന് കാരണമായിട്ടുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. റമദാൻ അവസാനത്തിൽ മടക്കയാത്രക്കെത്തുന്ന ആഭ്യന്തര വിദേശ ഉംറ തീ൪ഥാടകരുടെ വ൪ധിച്ച തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിൽ ആവശ്യമായ ഒരുക്കങ്ങൾ പൂ൪ത്തിയാക്കിയതായി ജിദ്ദ എയ൪പോ൪ട്ട് അധികൃത൪ വ്യക്തമാക്കി. യാത്ര നടപടികൾ എളുപ്പമാക്കാൻ തെക്ക്, വടക്ക് ടെ൪മിനലിലും ഹജ്ജ് ടെ൪മിനലിലും പാസ്പോ൪ട്ട്, ലഗേജ് ഹാൻഡ്ലിങ് തുടങ്ങിയവക്ക് കൂടുതൽ കൗണ്ടറുകളും കൂടുതൽ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്നും അധികൃത൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.