അമീര്‍ തിരിച്ചെത്തി

കുവൈത്ത് സിറ്റി: മക്ക ആതിഥ്യം വഹിച്ച ഒ.ഐ.സി (ഓ൪ഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ) നാലാമത് അസാധാരണ ഉച്ചകോടിയിൽ പങ്കെടുത്ത് അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹും സംഘവും തിരിച്ചെത്തി. രണ്ടു നാൾ നീണ്ട ഉച്ചകോടിക്കായി തിങ്കളാഴ്ച സൗദിയിലേക്ക് തിരിച്ച അമീ൪ ഉംറ നി൪വഹിക്കുകയും മദീന സന്ദ൪ശിക്കുകയും ചെയ്താണ് വ്യാഴാഴ്ച രാവിലെ കുവൈത്തിൽ തിരിച്ചെത്തിയത്.
അമീറിനെയും സംഘത്തെയും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അമീരി ടെ൪മിനലിൽ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അസ്വബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അസ്വബാഹ്, സ്പീക്ക൪ ജാസിം അൽ ഖറാഫി, മുൻ പ്രധാനമന്ത്രി ശൈഖ് നാസ൪ അൽ മുഹമ്മദ് അസ്വബാഹ് തുടങ്ങിയവ൪ ചേ൪ന്ന് സ്വീകരിച്ചു.
ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ശൈഖ് സ്വബാഹ് അൽ ഖാലിദ് അസ്വബാഹ്, ധന-വിദ്യാഭ്യാസ മന്ത്രി നായിഫ് ഫലഹ് അൽ ഹജ്റഫ്, അമീരി ദിനാൻ ഉപദേഷ്ടാക്കളായ ദൈഫുല്ല ശഹ്റാ൪, മുഹമ്മദ് അബുൽ ഹസൻ, ആദിൽ അൽ തബ്തബാഇ, ഖാലിദ് അബ്ദുല്ല ബുദായി, അബ്ദുല്ല അൽ മഹ്തൂഖ്, അമീരി ദിവാൻ അണ്ട൪ സെക്രട്ടറി ശൈഖ് ഖാലിദ് അൽ നാസ൪ അസ്വബാഹ്, വിദേശകാര്യ അണ്ട൪ സെക്രട്ടറി ഖാലിദ് സുലൈമാൻ അൽ ജാറല്ല എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.