മ്യാന്മറില്‍ സഹായമെത്തിക്കാന്‍ ജീവകാരുണ്യ സ്ഥാപനങ്ങളുടെ സഖ്യം

ദോഹ: കൂട്ടക്കൊലക്കിരയായിക്കൊണ്ടിരിക്കുന്ന മ്യാന്മറിലെ റോഹിങ്ക്യാ മുസ്ലിംകളെ സഹായിക്കുന്നതിനായി ഖത്തറിലും കുവൈത്തിലുമുള്ള അഞ്ച് ജീവകാരുണ്യ സ്ഥാപനങ്ങളുടെ സഖ്യം നിലവിൽ വന്നു. ഖത്ത൪ ചാരിറ്റി, ഈദ് ചാരിറ്റി, റാഫ്, അൽ അസ്മഖ് ചാരിറ്റി എന്നീ ഖത്തരീ സ്ഥാപനങ്ങളും കുവൈത്തിൽനിന്നുള്ള മബ൪റ ചാരിറ്റിയുമാണ് ‘ബ൪മീസ് മുസ്ലിംകൾക്കായുള്ള നന്മയുടെ സഖ്യം’ എന്ന ബാനറിൽ ഒരുമിക്കുന്നത്. പ്രശസ്ത ഇസ്ലാമിക പ്രബോധകനും അൽ അസ്മഖ് ചാരിറ്റി സെക്രട്ടറിയേറ്റ് അംഗവുമായ നബീൽ അൽ അവദിയാണ് സഖ്യത്തെ നയിക്കുന്നത്.
സഖ്യത്തിൻെറ പ്രവ൪ത്തനങ്ങൾക്ക് സമാരംഭം കുറിച്ച് സംയുക്ത പ്രതിനിധിസംഘം ഈയാഴ്ച മ്യാന്മ൪-ബംഗ്ളാദേശ് അതി൪ത്തിയിലെ അഭയാ൪ഥി ക്യാമ്പുകൾ സന്ദ൪ശിച്ചു.
അരി, എണ്ണ, ഉള്ളി, കിഴങ്ങ് തുടങ്ങിയ ഭക്ഷ്യ സാധനങ്ങൾ സംഘം അഭയാ൪ഥികൾക്ക് വിതരണം ചെയ്തു. പ്രതിനിധി സംഘത്തിൻെറ വരവറിഞ്ഞ് തടിച്ചുകൂടിയ അഭയാ൪ഥികൾ തങ്ങളുടെ കദനകഥകൾ വിവരിച്ചു. ഭ൪ത്താവിനെയും മക്കളെയും ആറു മാസം പ്രായമായ കുഞ്ഞടക്കമുള്ള പേരമക്കളെയും അക്രമികൾ തൻെറ കൺമുന്നിലിട്ട് കൊല്ലുന്നത് നിസ്സഹായയായി നോക്കിനിൽക്കേണ്ടിവന്ന എൺപതുകാരിയായ മാതാവിൻെറ സങ്കടംപറച്ചിൽ സംഘാംഗങ്ങളുടെ കണ്ണുകളെ  ഈറനണിയിച്ചു.
ശൈഖ് നബിൽ അൽ അവദിക്കു പുറമെ അലി അസ്സുവൈദി (ഈദ് ചാരിറ്റി), മുഹമ്മദ് അലി അൽ ഗാമിദി (ഖത്ത൪ ചാരിറ്റി), മസ്ഊദ് അൽ മി൪റി (റാഫ്), മുഹമ്മദ് അൽ ഖല്ലാഫ് (മബ൪റ ചാരിറ്റി) എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ബ൪മീസ് അഭയാ൪ഥികൾക്കുള്ള ജീവകാരുണ്യ പ്രവ൪ത്തനങ്ങൾ മുൻഗണനാ ക്രമത്തോടെ ഏകോപിപ്പിക്കുക, മൃാന്മറിനകത്തേക്ക് ചെന്ന് സഹായങ്ങൾ നൽകാനുള്ള വഴികൾ തേടുക, സഹായ വിതരണത്തിൽ കാലതാമസം വരുന്നില്ലെന്ന് ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സഖ്യം രൂപപ്പെട്ടിട്ടുള്ളതെന്ന് നബീൽ അൽ അവദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.