മയക്കുമരുന്ന് കടത്ത്: അബൂദബിയില്‍ വീണ്ടും വധശിക്ഷ

അബൂദബി: യു.എ.ഇയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ പാകിസ്താൻകാരന് വധശിക്ഷ. അബൂദബി ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. മയക്കുമരുന്ന് കേസിൽ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് അബൂദബിയിൽ വധശിക്ഷ വിധിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈയിൽ മറ്റൊരു ദക്ഷിണേഷ്യക്കാരനും ഇതേ ശിക്ഷ ലഭിച്ചിരുന്നു.
ജെ.എ എന്ന ചുരുക്കപ്പേരിട്ട പാകിസ്താൻകാരൻ അബൂദബിയിൽ വെച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇയാൾ ദുബൈയിൽ ഒരാളെ ബന്ധപ്പെടുകയും തൻെറ കൈവശം മയക്കുമരുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. 5,000 ദി൪ഹമാണ് വില നിശ്ചയിച്ചത്. തുട൪ന്ന് മുസഫയിൽ വെച്ച് കച്ചവടം നടത്തുമ്പോൾ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്ളാസ്റ്റിക് ബാഗിൽ, വെള്ളത്തുണിയിൽ പൊതിഞ്ഞാണ് പ്രതിയായ ജെ.എ മയക്കുമരുന്ന് മുസഫയിൽ എത്തിച്ചത്. 80 ഹെറോയിൻ ഗുളികകളാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. പിന്നീട് പ്രതിയെ ചോദ്യം ചെയ്തപ്പോൾ, താൻ അബൂദബി വിമാനത്താവളത്തിലൂടെ 642 ഗ്രാം ഹെറോയിൻ ഗുളികകൾ കടത്തിയതായി സമ്മതിച്ചു. എന്നാൽ, മയക്കുമരുന്നാണെന്ന് അറിയാതെയാണ് തൻെറ കക്ഷി ഗുളികകൾ വിൽക്കാൻ ശ്രമിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഈ വാദങ്ങൾ തള്ളിയ കോടതി, വധശിക്ഷ വിധിക്കുകയായിരുന്നു.
അബൂദബി വിമാനത്താവളത്തിലൂടെ 103 ഹെറോയിൻ ഗുളികകൾ കടത്താൻ ശ്രമിച്ച കേസിലാണ് ജൂലൈയിൽ ദക്ഷിണേഷ്യക്കാരന് വധശിക്ഷ വിധിച്ചത്.
തൻെറ രാജ്യത്തുവെച്ച് 103 ഗുളികകൾ വിഴുങ്ങിയാണ് ഇയാൾ വിമാനത്തിൽ കയറിയത്. അബൂദബി വിമാനത്താവളത്തിൽ എത്തിയ ഇയാളെ കണ്ടപ്പോൾ സുരക്ഷാ വിഭാഗത്തിന് സംശയം തോന്നി. തുട൪ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാൽ, ഇയാൾ ഇക്കാര്യം നിഷേധിച്ചു. പിന്നീട് ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് വയറ്റിൽ ഗുളികകൾ കണ്ടത്.
തുട൪ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് നിയമ നടപടി ആരംഭിക്കുകയായിരുന്നു. താൻ വിഴുങ്ങിയ ഗുളികകളുടെ അകത്ത് മയക്കുമരുന്നാണെന്ന് അറിയില്ലെന്നാണ് പ്രതി വിചാരണക്കിടെ പറഞ്ഞത്. കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയല്ല തൻെറ കക്ഷി ഇങ്ങനെ ചെയ്തതെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചെങ്കിലും ഈ വാദം തള്ളിയാണ് കോടതി വധശിക്ഷ വിധിച്ചത്.  ദുബൈയിൽനിന്ന് അബൂദബിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ രണ്ടു പാകിസ്താൻകാരുടെ വിചാരണ നടക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.