ഫുജൈറയില്‍ ഫ്ളാറ്റില്‍ തീപിടിത്തം

ഫുജൈറ: ഫുജൈറയിലെ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തിൽ രണ്ട് സ്ത്രീകൾക്ക് പൊള്ളലേറ്റു. ഈദ്ഗാഹിന് സമീപം അഡ്നോക് പെട്രോൾ പമ്പിന് അടുത്തുള്ള കെട്ടിടത്തിൻെറ എട്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്.
സ്ത്രീകൾ മാത്രം താമസിക്കുന്ന ഫ്ളാറ്റിൽ ചൊവ്വാഴ്ച ഉച്ചക്ക് 12നാണ് സംഭവം. ഫ്ളാറ്റിലെ താമസക്കാരായ രണ്ട് ഇന്ത്യൻ സ്ത്രീകൾക്ക് ഗുരുതരമായി പൊള്ളലേറ്റതായി സമീപത്തെ താമസക്കാരായ നൈജീരിയൻ യുവാക്കൾ പറഞ്ഞു. ഇവരാണ് ആദ്യം രക്ഷാപ്രവ൪ത്തനത്തിന് മുൻകൈയെടുത്തതും പൊള്ളലേറ്റ സ്ത്രീകളെ രക്ഷിച്ചതും. ഉടൻ സിവിൽ ഡിഫൻസ് അധികൃത൪ എത്തി രക്ഷാപ്രവ൪ത്തനം തുടരുകയുമായിരുന്നു. ഫ്ളാറ്റ് പൂ൪ണമായി കത്തിനശിച്ചു. ഭക്ഷണം പാകം ചെയ്യുമ്പോൾ തീപട൪ന്നുപിടിച്ചാണ് അപകടമെന്ന് പറയപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.