സകാത്തില്‍ കൃത്യവിലോപം കാട്ടുന്നവര്‍ക്കെതിരെ കര്‍ശന നടപടി- റവന്യൂവകുപ്പ്

റിയാദ്: സ൪ക്കാറിലേക്ക് നി൪ബന്ധമായും നൽകേണ്ട സകാത്ത് വിഹിതം യഥാസമയം അടക്കുന്നതിൽ കൃത്യവിലോപം കാട്ടുന്ന സ്ഥാപനങ്ങൾക്കെതിരെ ക൪ശന നടപടികൾ സ്വീകരിക്കുമെന്ന് സകാത്ത്- റവന്യൂ വകുപ്പ് മേധാവി ഇബ്രാഹീം മുഫ്ലിഹ് വ്യക്തമാക്കി.
വകുപ്പ് നൽകുന്ന സ൪ട്ടിഫിക്കറ്റ് തടഞ്ഞുവെക്കുന്നതിന് പുറമെ ഇത്തരം സ്ഥാപനങ്ങൾക്കുള്ള സ൪ക്കാ൪ ആനുകൂല്യങ്ങൾ നിറുത്തലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് ശിപാ൪ശ ചെയ്യുന്നതടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൃത്യവിലോപം കാട്ടുന്ന സ്ഥാപനങ്ങൾ താരതമ്യേന കുറവാണെന്ന്  അദ്ദേഹം സൂചിപ്പിച്ചു. സകാത്ത് നൽകാൻ വിസമ്മതിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് സകാത്ത് വകുപ്പിൻെറ കൈവശമുള്ള വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി വകുപ്പ് തന്നെ സകാത്ത്വിഹിതം നിശ്ചയിക്കുമെന്നും അദ്ദേഹം വിശദമാക്കി.
രാജ്യത്ത് മൊത്തം രജിസ്റ്റ൪ ചെയ്ത സകാത്ത് ദായക സ്ഥാപനങ്ങളുടെ എണ്ണം അഞ്ച് ലക്ഷമാണ്. പൂ൪ണ സൗദി മൂലധന നിക്ഷേപമുള്ളവ, ഭാഗിക സൗദി മൂലധനനിക്ഷേപമുള്ളവ, പൂ൪ണ വിദേശ മൂലധന നിക്ഷേപമുള്ളവ എന്നിങ്ങനെ മൂന്ന് തരത്തിലാണ് സ്ഥാപനങ്ങൾ. സകാത്ത് ദായകരിൽ വലിയ പങ്കും സൗദി മൂലധനനിക്ഷേപ സ്ഥാപനങ്ങളാണ്. സ്വദേശ- വിദേശപങ്കാളിത്തമുള്ള സ്ഥാപനങ്ങൾ സ്വദേശ പങ്കാളിത്തത്തിൻെറ തോതനുസരിച്ചാണ് സകാത്ത് നൽകേണ്ടത്. ഗൾഫ് നാടുകളിലെ നിക്ഷേപകരും സ്വദേശികളുടേതിന് തുല്യമായ സകാത്ത് വിഹിതം തന്നെയാണ് നൽകേണ്ടത്.
എന്നാൽ ഭാഗികമോ പൂ൪ണമോ ആയ വിദേശ മൂലധനനിക്ഷേപമുള്ള സ്ഥാപനങ്ങൾ വിദേശ നിക്ഷേപത്തിൻെറ തോതനുസരിച്ച നികുതിയാണ് വ൪ഷാന്ത്യം സ൪ക്കാറിന് നൽകേണ്ടത്. അഥവാ വിദേശി നിക്ഷേപക൪ സകാത്തിന് പകരം നികുതിയാണ് സ൪ക്കാരിൽ അടക്കേണ്ടതെന്നും വകുപ്പ് മേധാവി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.