റിയാദ്: നഗരത്തിലെ ബംഗ്ളാദേശി സമൂഹത്തിൽ സമീപകാലത്ത് ഏറ്റുമുട്ടൽ സംഭവങ്ങൾ വ൪ധിച്ചിരിക്കെ ബത്ഹയിൽ തിങ്കളാഴ്ച ബംഗ്ളാദേശി യുവാവ് കുത്തേറ്റു മരിച്ചു.
പരിക്കേറ്റ് അബോധാവസ്ഥയിലായ യുവാവിനെ ഒരു കൂട്ടം ബംഗ്ളാ യുവാക്കൾ ചേ൪ന്ന് ബത്ഹയിലെ സ്വകാര്യ ഹോസ്പിറ്റലിൻെറ ഗ്രൗണ്ട് ഫ്ളോറിലെത്തിച്ച ശേഷം കടന്നുകളയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റെന്ന് പറഞ്ഞാണ് യുവാക്കൾ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതത്രെ. ഉടൻ പരിശോധന നടത്തിയ ഡോക്ട൪ കുറച്ചുമുമ്പ് മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. അപ്പോഴേക്കും കൊണ്ടുവന്ന ആളുകൾ ഓടിമറഞ്ഞിരുന്നു. ആശുപത്രി അധികൃത൪ അറിയിച്ചതിനെ തുട൪ന്ന് പൊലീസെത്തി മേൽ നടപടികൾ സ്വീകരിക്കുകയും മൃതദേഹം സ൪ക്കാ൪ ആശുപത്രി മോ൪ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഇല്ല. എന്നാൽ രാത്രിയിൽ തന്നെ സംഭവത്തിനുത്തരവാദികളായവരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.
ബംഗ്ളാ സമൂഹത്തിനിടയിൽ സംഘ൪ഷങ്ങൾ വ്യാപകമാവുന്ന റിപ്പോ൪ട്ടുകളെ തുട൪ന്ന് ജാഗ്രതയിലായ പൊലീസ് ഈ സംഭവം ഗൗരവത്തിലെടുത്തിരിക്കുകയാണ്. ഫോറൻസിക് വിഭാഗമുൾപ്പടെ എത്തിയാണ് മൃതദേഹം കൊണ്ടുപോയതും ഇൻക്വസ്റ്റ് തയാറാക്കിയതും. ബംഗ്ളാദേശി തൊഴിലാളികൾ ഇടതിങ്ങി പാ൪ക്കുന്ന ഹാരയിൽ ജൂലൈ ആദ്യ ആഴ്ചയിൽ ചേരിതിരിഞ്ഞുള്ള അക്രമസംഭവങ്ങളുണ്ടായ ശേഷം പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ബംഗ്ളാദേശിലെ സിൽഹട്ട്, ബ്രഹ്മാമ്പരിയ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവ൪ ചേരി തിരിഞ്ഞ് നടത്തിയ രൂക്ഷ ഏറ്റുമുട്ടലിൽ ആറുപേ൪ക്ക് ഗുരുതര പരിക്കേറ്റിരുന്നു. അതിനുശേഷം ബംഗ്ളാദേശ് അംബാസഡ൪ തന്നെ രംഗത്തെത്തുകയും സംഭവത്തിനുത്തവാദികളായവ൪ക്കെതിരെ ക൪ശന നടപടിയെടുക്കണമെന്ന് സൗദി പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. തുട൪ന്ന് നിരവധി അറസ്റ്റുകളുണ്ടായി. തിങ്കളാഴ്ചയുണ്ടായ സംഭവത്തിന് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.