സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സൗദിയുടെ മെഡിക്കല്‍ സഹായം

റിയാദ്: ആഭ്യന്തരയുദ്ധത്തെ തുട൪ന്ന് അഭയാ൪ഥികളായി ജോ൪ഡനിലെത്തിയ സിറിയൻ അഭയാ൪ഥികൾക്ക് ചികിൽസാ സൗകര്യങ്ങളൊരുക്കാൻ സൗദി ആഭ്യന്തര മന്ത്രി അമീ൪ അഹ്മദ് ബിൻ അബ്ദുൽ അസീസ് നി൪ദേശം നൽകി. ഇതിൻെറ ഭാഗമായി ജോ൪ഡനിലെ അഭയാ൪ഥി ക്യാമ്പുകളിൽ ഹോസ്പിറ്റൽ, മൊബൈൽ ക്ളിനിക്കുകൾ, ചികിൽസ ഉപകരണങ്ങൾ, മരുന്നുകൾ, ആംബുലൻസുകൾ എന്നിവയും മെഡിക്കൽ- പാരാമെഡിക്കൽ സ്റ്റാഫിനെയും സജ്ജീകരിക്കാനാണ് നി൪ദേശം. ചികിൽസാ പദ്ധതിയിലേക്ക് മൊത്തം 21 ദശലക്ഷം റിയാലാണ് വകയിരുത്തിയിട്ടുള്ളത്. അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ കാമ്പയിൻെറ ഭാഗമായാണ് അഭയാ൪ഥി ക്യാമ്പുകളിൽ ചികിൽസാ സൗകര്യം ഏ൪പ്പെടുത്താൻ തീരുമാനിച്ചത്. ആഭ്യന്തരമന്ത്രിയുടെ നി൪ദേശമനുസരിച്ച് അഭയാ൪ഥികൾക്ക് മെച്ചപ്പെട്ട ചികിൽസാ സൗകര്യങ്ങളൊരുക്കുമെന്ന് ദേശീയ കാമ്പയിൻ അധ്യക്ഷൻ ഡോ. സാഇദ് അൽ ഉറാബി വ്യക്തമാക്കി. സൗദി പ്രഖ്യാപിച്ച ചികിൽസാപദ്ധതി ഈ രംഗത്ത് പരിചയസമ്പന്നരായ അന്ത൪ദേശീയ എൻ.ജി.ഒ കളുടെ സഹകരണത്തോടു കൂടിയാകും പൂ൪ത്തിയാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സിറിയൻ അഭയാ൪ഥികൾക്കായി അബ്ദുല്ല രാജാവ് നേരത്തെ പ്രഖ്യാപിച്ച ധനശേഖരണ കാമ്പയിൻ പ്രവ൪ത്തനങ്ങൾ തുടരുകയാണ്. പണമായും ഇതര വസ്തുക്കളായും ഫണ്ട് സമാഹരണം തുട൪ന്നുകൊണ്ടിരിക്കുന്നതായി അദ്ദേഹം അറിയിച്ചു.
ഇതുകൂടാതെ വേൾഡ് അസംബ്ളി ഓഫ് മുസ്ലിം യൂത്തി (വമി)ൻെറ നേതൃത്വത്തിലും സിറിയൻ അഭയാ൪ഥികൾക്ക് വേണ്ടി ഫണ്ട് ശേഖരണം നടക്കുന്നുണ്ട്. ജോ൪ഡനുപുറമെ ഇറാഖ്, ലബനാൻ, തു൪ക്കി എന്നിവിടങ്ങളിലും സിറിയൻ അഭയാ൪ഥികൾക്കായി ക്യാമ്പുകൾ തുറന്നിട്ടുണ്ട്. സിറിയയിലെ അലപ്പോയിലും പരിസരപ്രദേശങ്ങളിലും ഗവൺമെൻറ് സൈന്യവും വിമതരും തമ്മിൽ നടക്കുന്ന രൂക്ഷമായ പോരാട്ടം കാരണമായി കഴിഞ്ഞ ഒരാഴ്ചയായി ഈ നാടുകളിലേക്കുള്ള അഭയാ൪ഥി പ്രവാഹം വ൪ധിച്ചിരിക്കുകയാണെന്ന് യു.എൻ അധികൃത൪ വ്യക്തമാക്കി. ആഭ്യന്തരയുദ്ധം രൂക്ഷമായതിനെതുട൪ന്ന് രാജ്യം വിടേണ്ടിവന്ന സിറിയക്കാരുടെ എണ്ണം 15 ലക്ഷം വരുമെന്നാണ് സിറിയൻ റെഡ്ക്രസൻറിൻെറയും യു.എന്നിൻെറയും കണക്കുകൾ സൂചിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.