ഫുജൈറ: ഫുജൈറയിൽ ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ ഈജിപ്ഷ്യൻ അഭിഭാഷകൻ താമസിക്കുന്ന മുറി കത്തിനശിച്ചു. ആളപായമില്ല. ഫുജൈറ ശൈഖ് സായിദ് മസ്ജിദിന് സമീപം സിക്സ്റ്റീൻ ബിൽഡിങിലെ പന്ത്രണ്ടാം ബ്ളോക്കിൽ നാലാം നിലയിലെ മുറിയിൽ വൈകീട്ട് നാലരക്കായിരുന്നു അഗ്നിബാധ. ഗ്യാസ് സിലിണ്ട൪ പൊട്ടിത്തെറിച്ചതിനെ തുട൪ന്നാണ് തീപിടിത്തമുണ്ടായത്. മുറിയിലെ എയ൪കണ്ടീഷണറും പൊട്ടിത്തെറിച്ച് റോഡിൽ പതിച്ചു. ഈജിപ്തുകാരനായ അഭിഭാഷകൻ ബഹ൪ ഇവിടെ മുറിയെടുത്തിട്ട് ഒരാഴ്ച കഴിഞ്ഞിട്ടേയുള്ളൂ. തൊട്ടടുത്ത് തന്നെയുള്ള സിവിൽ ഡിഫൻസ് ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥ൪ ഉടൻ സ്ഥലത്തെത്തിയതിനാൽ മറ്റ് മുറികളിലേക്കും കെട്ടിടങ്ങളിലേക്കും തീ പടരാതെ തടയാൻ കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.