ഹിദ്ദ് പവര്‍ സ്റ്റേഷനില്‍ അറ്റകുറ്റപ്പണി; ചില പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെടും

മനാമ: ഹിദ്ദ് പവ൪സ്റ്റേഷനിലെ ജല ശുദ്ധീകരണ പ്ളാൻറിലെ ഒരു യൂണിറ്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില പ്രദേശങ്ങളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് ജല-വൈദ്യുത അതോറിറ്റി അറിയിച്ചു. സ്വകാര്യ മേഖലയിൽ പ്രവ൪ത്തിക്കുന്ന പവ൪ സ്റ്റേഷനാണിത്. ശുദ്ധീകരണ പ്ളാൻറിലെ അറ്റകുറ്റപ്പണി പൂ൪ത്തിയായാൽ ജലവിതരണം സാധാരണ നിലയിലാകുമെന്ന് ബന്ധപ്പെട്ടവ൪ വ്യക്തയമാക്കി. അതോറിറ്റിക്ക് കീഴിലുള്ള ജലസംഭരണകളിലേക്ക് വെള്ളത്തിൻെറ വരവ് കുറയുകയും ഇത് വിതരണത്തെ ബാധിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. അപ്രതീക്ഷിത ചൂട് ചില പ്രദേശങ്ങളിലെ ജല വിതരണത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ, പ്രധാനസമയത്ത് ജലവിതരണം തടസ്സപ്പെടുത്താതെ രാത്രി സമയത്തായിരിക്കും നിയന്ത്രണം ഏ൪പ്പെടുത്തുക. അനിവാര്യമായ കാരണത്താൽ ജലവിതരണത്തിലുണ്ടായ  നിയന്ത്രണം മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ജല-വൈദ്യുത അതോറിറ്റി ഖേദം പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.