മലയാളിക്കെതിരെ കവര്‍ച്ചാശ്രമം; കണ്ണ് കുത്തിപ്പൊട്ടിച്ചു

കുവൈത്ത് സിറ്റി: ജോലിക്കിടെ മലയാളിക്കെതിരെ ബിദൂനി യുവാക്കളുടെ കവ൪ച്ചാശ്രമം. ചെറുക്കാനുള്ള ശ്രമത്തിനിടെ അക്രമികൾ യുവാവിൻെറ കണ്ണ് കുത്തിപ്പൊട്ടിച്ചു.
മാഹി സ്വദേശിയും സുലൈബിയയിലെ ഹോട്ടൽ ജീവനക്കാരനുമായ യൂസുഫിനാണ് (42) ദുരനുഭവം. വെള്ളിയാഴ്ച രാത്രി ജോലിയുടെ ഭാഗമായി ബൈക്കിൽ വരുമ്പോൾ സുലൈബിയയിൽ വെച്ചാണ് ആക്രമണമുണ്ടായത്. രണ്ടു ബിദൂൻ യുവാക്കൾ ചേ൪ന്നാണ് ബൈക്ക് തടഞ്ഞുനി൪ത്തി പണമാവശ്യപ്പെട്ടത്.
കൈയിലുള്ള 30 ദീനാ൪ നൽകിയപ്പോൾ തൃപ്തരാവാതെ വീണ്ടും പണം ചോദിച്ച് ആക്രമിക്കുകയായിരുന്നു. ബൈക്ക് മറിച്ചിട്ട അവ൪ എഴുന്നേൽക്കാനുള്ള ശ്രമത്തിനിടെ യൂസുഫിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇടതുകണ്ണിന് ആഴത്തിൽ മുറിവേറ്റ യൂസുഫിനെ ഉപേക്ഷിച്ച് ആക്രമികൾ രക്ഷപ്പെട്ടു. എങ്ങനെയൊക്കെയോ ഹോട്ടലിലെത്തിയ ഇയാളെ എല്ലാവരും ചേ൪ന്ന് ആദ്യം പൊലീസ് സ്റ്റേഷനിലും പിന്നീട് ആശുപത്രിയിലുമെത്തിക്കുകയായിരുന്നു.
സബാഹ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യൂസുഫിൻെറ ഇടതുകണ്ണിൻെറ കാഴ്ച ശക്തി തിരിച്ചുകിട്ടുമോ എന്ന് പറയാറായിട്ടില്ലെന്നാണ് ഡോക്ട൪ പറഞ്ഞതെന്ന് കൂടെയുള്ള സഹോദരൻ സലീം വ്യക്തമാക്കി. പത്തു വ൪ഷത്തോളമായി കുവൈത്തിലുള്ള യൂസുഫ് രണ്ടു മാസമേ ആയിട്ടുള്ളൂ സുലൈബിയയിലെ ഹോട്ടലിൽ ജോലിക്കെത്തിയിട്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.