കുവൈത്ത് സിറ്റി: രാജ്യത്ത് വിവാഹമോചനം വ൪ധിക്കുന്നതായി റിപ്പോ൪ട്ട്. രാജ്യത്തെ വിവിധ കോടതികളിലെ കണക്കുപ്രകാരം ഡിപ്പാ൪ട്ടുമെൻറ് ഓഫ് ലീഗൽ ഓതൻറിക്കേഷൻസ് പുറത്തുവിട്ട റിപ്പോ൪ട്ടിലാണ് ഈ വിവരമുള്ളത്.
2011ൽ 6,260 വിവാഹമോചനങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. ഇതിൽ 3,809 എണ്ണം കുവൈത്തികൾക്കിടയിലാണെങ്കിൽ 1,280 വിവാഹമോചനവുമായി വിദേശികളും മോശമാക്കിയില്ല. മുൻ വ൪ഷത്തെ അപേക്ഷിച്ച് 4.8 ശതമാനമാണ് വിവാഹമോചന നിരക്കിലെ വ൪ധന. 2010ൽ 5,972 വിവാഹമോചനങ്ങളാണ് നടന്നിരുന്നത്.
വിവാഹമോചനങ്ങളിൽ 22.4 ശതമാനം 25നും 29നും ഇടക്ക് പ്രായമുള്ളവരിലും 25.1 ശതമാനം 35നും 44നുമിടയിലെ പ്രായക്കാരിലും 20.5 ശതമാനം 45 വയസിന് മുകളിലുള്ളവരിലുമാണ്. മുബാറക് അൽ കബീ൪ ഗവ൪ണറേറ്റാണ് വിവാഹമോചനക്കാര്യത്തിൽ മുന്നിലെങ്കിൽ പിറകിൽ ഹവല്ലി ഗവ൪ണറേറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.