മുന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ അഹ്മദ് സൈദ് അസ്സര്‍ഹാന്‍ അന്തരിച്ചു

കുവൈത്ത് സിറ്റി: ജനാധിപത്യ കുവൈത്തിൻെറ സ്ഥാപകരിലൊരാളും കറപുരളാത്ത രാഷ്ട്രീയ പ്രവ൪ത്തകനുമായിരുന്ന മുൻ പാ൪ലമെൻറ് സ്പീക്ക൪ അഹ്മദ് സൈദ് അസ്സ൪ഹാൻ അന്തരിച്ചു. 92 വയസ്സായിരുന്നു. വാ൪ധക്യ സഹജമായ അസുഖത്തെ തുട൪ന്നായിരുന്നു മരണം.
1920ൽ കുവൈത്തിലെ ഖുബ്ലയിൽ ജനിച്ച അഹ്മദ് സൈദ് 1963 ലാണ് ആദ്യമായി പാ൪ലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1967 ലും പാ൪ലമെൻറംഗമായ അദ്ദേഹം  67 മുതൽ 1970 വരെ മൂന്ന് വ൪ഷം സ്പീക്ക൪ പദവി അലങ്കരിച്ചു.
രാജ്യത്തെ ആറു ഭരണാധികാരികളുടെ സമകാലികനായി ജീവിക്കാൻ സൗഭാഗ്യം ലഭിച്ച അപൂ൪വം രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു അഹ്മദ് സൈദ് അസ്സ൪ഹാൻ. അദ്ദേഹത്തിൻെറ നിര്യാണത്തിൽ നിരവധി മുൻ പാ൪ലമെൻറംഗങ്ങളും നിലവിലെ എം.പിമാരും അനുശോചനം രേഖപ്പെടുത്തി.
ആത്മാ൪ഥമായ ജനസേവനത്തിന് വേണ്ടി തൻെറ ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു അഹ്മദ് അസ്സ൪ഹാനെന്ന് ഹുസൈൻ അൽ ഹുരിയത്തി എം.പി. അനുസ്മരിച്ചു. ആധുനിക കുവൈത്തിനെ കെട്ടിപ്പടുത്തതിൽ നി൪ണായക പങ്കുവഹിച്ച പാ൪ലമെൻറംഗമായിരുന്നു മുൻ സ്പീക്കറെന്ന് അയോഗ്യമാക്കപ്പെട്ട പാ൪ലമെൻറിലെ അംഗം നബീൽ അൽ ഫാദിൽ  പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.