മനാമ: സ്പോൺസറുടെ വീട്ടിൽ പീഢനം ഏൽക്കേണ്ടി വന്നതായി പരാതിപ്പെട്ട് എംബസിയിൽ അഭയം തേടിയ മലയാളി ഹൗസ് ഡ്രൈവ൪ മലപ്പുറം കാളികാവ് സ്വദേശി നാരായണൻ (32) നാട്ടിലേക്ക് തിരിച്ചു. ഇന്നലെ രാത്രിയുള്ള ബഹ്റൈൻ എയറിനാണ് യുവാവ് യാത്രയായത്. നേരത്തെ ഉറപ്പ് നൽകിയ പ്രകാരം പാസ്പോ൪ട്ടും നാരായണൻെറ പണം കൊടുത്ത് വാങ്ങിയ ടിക്കറ്റും സ്പോൺസ൪ എത്തിച്ചതാണ് ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിൽ നാരായണന് നാട്ടിലേക്കുള്ള വഴി തുറന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ സ്വദേശികളായ യുവാക്കളും തടഞ്ഞുവെച്ച പാസ്പോ൪ട്ട് തിരിച്ചു കിട്ടിയപ്പോൾ നാട്ടിലേക്ക് യാത്രയായിരുന്നു.
കുറച്ചു ദിവസം മുമ്പ് സ്പോൺസറുടെ വീട്ടിൽനിന്ന് രക്ഷപ്പെട്ട് സാമൂഹിക പ്രവ൪ത്തകരുടെ സഹായത്തോടെയാണ് നാരായണൻ എംബസിയിൽ എത്തിയത്. എംബസി അധികൃതരുടെ നി൪ദേശ പ്രകാരം പിന്നീട് ഹമദ് ടൗൺ പൊലീസ് സ്റ്റേഷനിൽ സ്പോൺസ൪ക്കെതിരെ പരാതി നൽകാൻ പോയ യുവാവിനെ രേഖകളൊന്നുമില്ലാത്തതിനാൽ അവിടെ പിടിച്ചുവെച്ചു. പിന്നീട് വൈകീട്ട് സ്പോൺസ൪ സ്റ്റേഷനിൽ എത്തി വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും നാരായണൻ പോകാൻ തയ്യാറായില്ല. എത്ര മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകാമെന്ന് പറഞ്ഞാലും ഇനി അങ്ങോട്ട് പോകില്ലെന്ന നിലപാടിൽ യുവാവ് ഉറച്ചുനിന്നു. രാത്രിയോടെ പൊലീസ് ഇയാളെ സുഹൃത്തിൻെറ കൂടെ പറഞ്ഞുവിട്ടു.
സ്വന്തം ചെലവിൽ ടിക്കറ്റ് എടുക്കുകയാണെങ്കിൽ പാസ്പോ൪ട്ട് തിരിച്ചു നൽകാമെന്ന സ്പോൺസറുടെ വാക്ക് വിശ്വാസത്തിലെടുത്ത് ടിക്കറ്റ് എടുക്കാനുള്ള 140 ദിനാ൪ പൊലീസ് സ്റ്റേഷനിൽ വെച്ച് നാരായണൻ സ്പോൺസറെ ഏൽപിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയുള്ള ഫൈ്ളറ്റിൽ ടിക്കറ്റ് എടുത്ത് നൽകുമെന്ന് പറഞ്ഞതിൻെറ അടിസ്ഥാനത്തിൽ നാരായണൻ കാത്തിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. സാമൂഹിക പ്രവ൪ത്തകനായ ബഷീ൪ അമ്പലായി മുൻകൈയ്യെടുത്താണ് പിന്നീട് രേഖകൾ സ്പോൺസറുടെ പക്കൽനിന്ന് ലഭിക്കാൻ നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.