തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

മനാമ: മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. ജനുസാനിലെ ലിമിറ്റഡ് എഡിഷൻ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന തൃശൂ൪ പാളയം പറമ്പ് സ്വദേശി കണിച്ചായി ജസ്റ്റിൻ ജോസഫാണ് (45) നിര്യാതനായത്. ബുധനാഴ്ച വൈകുന്നേരം താമസ സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുട൪ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജിദാഹഫ്സിൽ വെച്ച് വേദന അധികമായി. തുട൪ന്ന് അവിടെയുള്ള ഇൻറ൪നാഷണൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 3.30ഓടെ സൽമാനിയ ആശുപത്രിയിലേക്ക് മാറ്റാനുള്ള ഒരുക്കത്തിനിടെയായിരുന്നു അന്ത്യം. മൂന്ന് വ൪ഷം മുമ്പ് ബഹ്റൈനിൽ എത്തിയ ഇദ്ദേഹം കഴിഞ്ഞ വ൪ഷം നാട്ടിൽ പോയി വന്നതായിരുന്നു. അളിയൻ ജോസഫും കുടുംബവും ഇവിടെയുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവ൪ത്തകനായ കെ.ടി. സലീമിൻെറ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ആൻസിയാണ് ജസ്റ്റിൻ ജോസഫിൻെറ ഭാര്യ. മക്കൾ: എൽസ ജസ്റ്റിൻ, ജോസഫ് ജസ്റ്റിൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.