ടാക്സിയോട്ടം; 80 കാറുകള്‍ പിടികൂടി

ദോഹ: സ്വകാര്യ വാഹനങ്ങളുടെ ടാക്സിയോട്ടം കണ്ടെത്താനായി നടത്തിയ അന്വേഷണത്തിൽ എൺപതോളം കാറുകൾ പിടികൂടിയതായി  മഅ്മൂറ ട്രാഫിക് വിഭാഗം മേധാവി ക്യാപ്റ്റൻ സുഊദ് അൽ ഖാതി൪ പറഞ്ഞു.
‘അശ്ശു൪ത്ത മഅക’ (പോലീസ് താങ്കൾക്കൊപ്പം) എന്ന മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ  വാഹനം ടാക്സിയായി ഓടുന്നതും ടാക്സിയാക്കി മാറ്റുന്നതും നിയമവിരുദ്ധമാണെന്നതിനേക്കാൾ ദേശീയ സമ്പദ്മേഖലക്കു ദോഷം വരുത്തുന്ന നടപടിയുമാണ്.
അപകടങ്ങൾക്കും ഗതാഗതക്കുരുക്കുകൾക്കും അതു കാരണമാവുന്നു. ഏറ്റവും ഒടുവിൽ നടന്ന പരിശോധനയിൽ കാറുകളെല്ലാം പിടിക്കപ്പെട്ടത് ജനത്തിരക്കേറിയ അങ്ങാടികളിൽ നിന്നാണ്. നിയമവിരുദ്ധമായി  ടാക്സിയോടിച്ച് പിടിക്കപ്പെടുന്ന വിദേശികളിൽ ചിലരെ നാടുകടത്തുകയാണ് നേരത്തെ ചെയ്തിരുന്നതെങ്കിലും അടുത്തിടെ ഇതുസംബന്ധിച്ച ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
സ്വകാര്യ വഹാനം ടാക്സിയായി ഓടിക്കുന്നതായി കണ്ടെത്തിയാൽ 3000 റിയാൽ പിഴ ഈടാക്കുന്നതിന് പുറമെ വാഹനം 90 ദിവസത്തോളം പിടിച്ചുവെക്കാനും നിയമം അനുശാസിക്കുന്നുണ്ടെന്ന് ഗതാഗത വകുപ്പിലെ നിയമവിദഗ്ധൻ മുഹമ്മദ് ബഷീ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.