ദോഹ: ആറ് മാസമായി ശമ്പളം കിട്ടാത്തതിനെ തുട൪ന്ന് പ്രമുഖ കോൺട്രാക്ടിംഗ് കമ്പനിയിലെ തൊഴിലാളികൾ വക്റ പൊലിസ് സ്റ്റേഷന് മുന്നിൽ പരാതിയുമായെത്തി. നോമ്പു തുറന്നയുടൻ കമ്പനിയുടെ ബസ്സുകളിൽ കൂട്ടമായിട്ടാണ് തൊഴിലാളികൾ സ്റ്റേഷനിൽ എത്തിയത്.
പോലിസ് തൊഴിലാളി പ്രതിനിധികളെ അകത്തേക്ക് വിളിപ്പിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കമ്പനിയധികൃതരുമായി ബന്ധപ്പെട്ട് ച൪ച്ച നടത്തി. അടുത്ത ആഴ്ച ആദ്യം ശമ്പളം നൽകാമെന്ന് കമ്പനിയധികൃത൪ ഉറപ്പുനൽകിയതോടെയാണ് തൊഴിലാളികൾ ക്യാമ്പിലേക്ക് മടങ്ങി. കമ്പനി വാക്ക് പാലിക്കാത്ത പക്ഷം ഇനിയും പോലീസ് സ്റ്റേഷനിലെത്തുമെന്ന് അറിയിച്ചുകൊണ്ടാണ് തൊഴിലാളികൾ പിരിഞ്ഞുപോയത്.
തങ്ങൾക്ക് മാത്രമല്ല കമ്പനി ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഫോ൪മാന്മാ൪, ഡ്രൈവ൪മാ൪, എഞ്ചിനിയ൪മാ൪, അക്കൗണ്ടൻറുമാ൪ തുടങ്ങിയവ൪ക്കൊന്നും ശമ്പളം ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. വളരെ പ്രയാസമേറിയ ജീവിത സാഹചരൃങ്ങളിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്നും ഓരോ മാസവും കമ്പനി വാഗ്ദാനങ്ങൾ ലംഘിച്ചുകൊണ്ടിരിക്കുകയാണെന്നും അവ൪ കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.