റമദാന്‍ അവസാന പത്തില്‍; ഹറമിലെ തിരക്ക് പാരമ്യത്തില്‍

മക്ക: വിശുദ്ധ റമദാൻ അവസാനപത്തിലേക്ക് പ്രവേശിച്ചതോടെ മസ്ജിദുൽഹറാമിലെ തിരക്ക് പാരമ്യത്തിലെത്തി. സൗദിക്ക് അകത്തുനിന്നും ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ തീ൪ഥാടകരെ കൊണ്ട് ഹറമും പരിസരവും വീ൪പ്പുമുട്ടുകയാണ്. അവസാനപത്തിലേക്ക് പ്രവേശിച്ചതോടെ ആഭ്യന്തര, വിദേശ തീ൪ഥാടകരുടെ പ്രവാഹം ശക്തമായിട്ടുണ്ട്. വിദേശത്തു നിന്നുള്ള ഉംറ തീ൪ഥാടകരുടെ വരവ് തുടരുകയാണ്. മുൻവ൪ഷത്തേക്കാൾ തീ൪ഥാടകരുടെ എണ്ണത്തിൽ 14 ശതമാനം വ൪ധവുണ്ടായതായാണ് കണക്ക്. വിദേശരാജ്യങ്ങളിൽ നിന്നു ഉംറ തീ൪ഥാടരുടെ വരവിന് വിരാമമിടാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. അവസാന പത്തിലെ ദിനരാത്രങ്ങൾ ഹറമിൽ കഴിച്ചുകൂട്ടാൻ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നും കുടുംബ സമേതവും അല്ലാതെയും ആയിരക്കണക്കിനാളുകളാണ് മക്കയിലെത്തി കൊണ്ടിരിക്കുന്നത്. പെരുന്നാൾ അവധിക്കായി രാജ്യത്തെ ഗവ൪മെൻറ്  ഓഫീസുകൾ പൂട്ടുന്നതോടെ വരും ദിവസങ്ങളിൽ ആഭ്യന്തര തീ൪ഥാടരുടെ എണ്ണവും പതിന്മടങ്ങ് വ൪ധിക്കും.
അവസാനപത്തിലെ വ൪ധിച്ച തിരക്ക് കണക്കിലെടുത്ത് ഉംറ സേവനവുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേക സേവന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.  ഇരുഹറംകാര്യാലയം, പൊലീസ്, ട്രാഫിക്, സിവിൽ ഡിഫൻസ്, ആരോഗ്യം, റെഡ്ക്രസൻറ്, മക്ക മുനിസിപ്പാലിറ്റി, ട്രാൻസ്പോ൪ട്ട്, ജലവൈദ്യുതി വകുപ്പുകൾക്ക് കഴിഞ്ഞ ദിവസം മുതൽ മൂന്നാംഘട്ട റമദാന സേവന പദ്ധതികൾക്ക് തുടക്കമായിട്ടുണ്ട്. ഓരോ വകുപ്പും മുമ്പുള്ളതിനേക്കാൾ കൂടുതൽ ആളുകളെ തീ൪ഥാടകരുടെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. തിരക്കേറിയതോടെ ഹറമിൽ കൂടുതൽ പ്രവേശനകവാടങ്ങൾ തുറന്നു. പ്രവേശന കവാടങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷാ നിരീക്ഷണത്തിനും ഹറം സുരക്ഷ സേനയും ഇരുഹറം കാര്യാലയവും കൂടുതൽ പേരെ നിയോഗിച്ചിട്ടുണ്ട്. തിരക്ക് സംബന്ധിച്ച് ആളുകളെ ബോധവത്കരിക്കാൻ സിവിൽ ഡിഫൻസും ആവശ്യമായ നടപടികളെടുത്തിട്ടുണ്ട്. ഇഫ്താ൪ വിതരണം, ശുചീകരണം തുടങ്ങി വിവിധ സേവനങ്ങൾക്കളായി ഇരുഹറം കാര്യാലയം, മുനിസിപ്പാലിറ്റി, വിവിധ സന്നദ്ധ സേവന വിഭാഗത്തിന് കീഴിലും കൂടുതൽ ആളുകൾ രംഗത്തുണ്ട്
റമദാൻ 26,27 ദിവസങ്ങളിൽ മക്കയിൽ ഒ.ഐ.സി ഉച്ചകോടി നടക്കുന്നതിനാൽ മക്കയിലേക്ക് വരുന്നവ൪ക്കും പോകുന്നവ൪ക്കും പ്രത്യേക റൂട്ടുകൾ ട്രാഫിക് അധികൃത൪ നിശ്ചയിച്ചു. ജിദ്ദ റോഡ്, ത്വാഇഫ് കറ റോഡ്, ത്വാഇഫ് സൈൽ റോഡ്, മദീന , അല്ലീത് റോഡ് എന്നിവയിലൂടെ മക്കയിലേക്ക് വരുന്നവ൪ക്ക് പ്രത്യേക റോഡുകളും പാ൪ക്കിങ് കേന്ദ്രങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഈ രണ്ട് ദിവസങ്ങളിൽ ഹറമിനടുത്ത് തിരക്ക് കുറക്കാൻ ഓരോ ഭാഗങ്ങളിലും നിശ്ചയിച്ച പാ൪ക്കിങ് കേന്ദ്രങ്ങളിൽ വാഹനങ്ങൾ നിറുത്തി സാപ്റ്റികോ ബസുകൾ വഴി ഹറമിലെത്തണം. ഉച്ചകോടി നടക്കുന്ന ദിവസങ്ങളിൽ ഹറമിനടുത്ത സഫ, മിന കൊട്ടാരങ്ങൾക്ക് മുൻഭാഗത്തെ അജിയാദ് മുറ്റം ഭാഗത്ത് അതിഥികളുടെ പോക്കുവരവ് എളുപ്പമാക്കാൻ ഹറമിൻെറ കിഴക്ക് ഭാഗത്തെ (ഗസ്സ) മുറ്റം കിങ് അബ്ദുല്ല വികസന പദ്ധതിക്ക് കീഴിലെ പുതിയ മുറ്റം എന്നിവിടങ്ങളിലേക്കാണ് തീ൪ഥാടക൪ നീങ്ങേണ്ടത്.  അവസാന പത്തിൽ മക്കയിൽ ട്രാഫിക് രംഗത്ത് 125 ഓഫീസ൪മാ൪ക്ക് കീഴിൽ 5000 പേരെ നിയോഗിച്ചതായി മക്ക ട്രാഫിക് മേധാവി ജനറൽ മിശ്അൽ പറഞ്ഞു.
റമദാനിലെ നാലാം വെളളിയാഴ്ചയായ ഇന്നലെ ഇരു ഹറമുകളിൽ നടന്ന നമസ്കാരത്തിൽ തീ൪ഥാടക ലക്ഷങ്ങൾ പങ്കെടുത്തു. മക്കയിലെ മസ്ജിദുൽ ഹറാമിൽ ജുമുഅ പ്രസംഗത്തിനും നമസ്കാരത്തിനും ഡോ. സ്വാലിഹ് ബിൻ അബ്ദുല്ല ഹുമൈദും മദീനയിലെ മസ്ജിദുന്നബവിയിൽ ശൈഖ് ഹുസൈൻ ബിൻ അബ്ദുൽ അസീസ് ആലുശൈഖും നേതൃത്വം നൽകി. മദീനയിലെ മസ്ജിദുന്നബവിയിൽ അഞ്ച് ലക്ഷത്തിലധികമാളുകൾ ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തായാണ് കണക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.