കുവൈത്ത് സിറ്റി: രാജ്യത്തെ ആയിരക്കണക്കിന് നഴ്സിങ് ജീവനക്കാരുടെ ക്ഷേമത്തിനുവേണ്ടി സ൪ക്കാ൪ നഴ്സിങ് അഡൈ്വസറി കൗൺസിൽ (എൻ.എ.സി) രൂപവൽക്കരിക്കുന്നു. നഴ്സിങ് ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്തി ലോകനിലവാരത്തിലെത്തിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് ആരോഗ്യ മന്ത്രാലയം മുൻകൈയെടുത്ത് രൂപവൽക്കരിക്കുന്ന എൻ.എ.സിയുടെ ലക്ഷ്യം.
ആരോഗ്യ മന്ത്രാലയത്തിലെ സാങ്കേതിക കാര്യങ്ങൾക്കുള്ള അണ്ട൪ സെക്രട്ടറി ഡോ. ഖാലിദ് സഹ്ലവിയായിരിക്കും എൻ.എ.സിയുടെ മേധാവി. ആരോഗ്യ, വിദ്യഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരായിരിക്കും അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.