ഖത്തറില്‍ ദേശീയ അവയവദാന കാമ്പയിന്‍

ദോഹ: അവയവദായകരുടെ പട്ടികയിൽ ഒന്നാമതായി തൻെറ പേര് ചേ൪ത്തുകൊണ്ട് അമീറിൻെറ പത്നിയും ഖത്ത൪ ഫൗണ്ടേഷൻ ചെയ൪പേഴ്സണുമായ ശൈഖ മൗസ ബിൻത് നാസ൪ അവയവ ദാനത്തിനായുള്ള ദേശീയ കാമ്പയിന് തുടക്കം കുറിച്ചു.
ഹമദ് മെഡിക്കൽ കോ൪പറേഷന് കീഴിലുള്ള ഫഹദ് ബിൻ ജാസിം കിഡ്നി കേന്ദ്രത്തിലെത്തിയാണ് ശൈഖ മൗസ തൻെറ പേര് ചേ൪ത്തത്. ആരോഗ്യമന്ത്രി അബ്ദുല്ല ബിൻ ഖാലിദ് അൽ ഖഹ്താനി ചടങ്ങിൽ സന്നിഹിതനായിരുന്നു. അവയവദാനത്തിനുള്ള ദേശീയ റജിസ്റ്ററിൽ പേര് ചേ൪ക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതിന് ഖത്ത൪ അവയവദാനകേന്ദ്രം നടത്തുന്ന ശ്രങ്ങൾ പ്രശംസനീയമാണെന്ന് ശൈഖ മൗസ പറഞ്ഞു. ഈ രംഗത്ത് രാജ്യത്തെ സ്വയംപര്യാപ്തതയിലെത്തിക്കുകയാണ് ലക്ഷ്യം. നമ്മുടെ സത്യമതം പ്രോൽസാഹിപ്പിക്കുന്ന ഈ കടമ നിറവേറ്റുന്നതിൽ ഒരോ വ്യക്തിക്കും ഏതു തരത്തിൽ പങ്കുവഹിക്കാനാകുമെന്ന് ചിന്തിക്കണമെന്നും അവ൪ കൂട്ടിച്ചേ൪ത്തു. അവയവദായകരുടെ ലിസ്റ്റിൽ പേര് ചേ൪ത്ത് ശൈഖ മൗസ നമ്മുടെ വഴി പ്രകാശപൂരിതമാക്കിയിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മഹത്തായ ഈ ദൗത്യത്തിൽ എല്ലാവരും തങ്ങളുടെ പങ്ക് നി൪വഹിക്കാൻ മുന്നോട്ടുവരണം. അവയവദാനത്തിലും അവ വെച്ചുപിടിപ്പിക്കുന്നതിലും രാജ്യം ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കാമ്പയിൻെറ ഭാഗമായി  അവയവദാനത്തിന് സന്നദ്ധതയുള്ളവരുമായും അവരുടെ കുടുംബങ്ങളുമായും സുപ്രീം ആരോഗ്യ കൗൺസിലിൻെറ (എസ്.സി.എച്ച്) സഹകരണത്തോടെ എച്ച്.എം.സി ബന്ധപ്പെട്ടു തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.