മസ്കത്ത്: റമദാൻ വ്രതാനുഷ്ഠാനത്തിൻെറയും വിശുദ്ധഗ്രന്ഥത്തിൻെറയും മാസമാണ്. പകലിലെ വ്രതാനുഷ്ഠാനം കായികക്ഷമതയെ ബാധിക്കാതിരിക്കാൻ രാത്രിയും പകലും പരമാവധി കായികാധ്വാനം ഒഴിവാക്കാൻ ശ്രദ്ധിക്കുന്നവരാണ് നാം മലയാളികൾ. എന്നാൽ, ഒമാനി യുവതക്ക് റമദാൻ രാവുകൾ കായികവിനോദത്തിൻേറത് കൂടിയാണ്. നോമ്പുതുറയും ഭക്ഷണവും തറാവീഹ് നമസ്കാരവും കഴിഞ്ഞാൽ പിന്നെ നഗരത്തിലെ ഒഴിഞ്ഞ പാ൪ക്കിങ് ഗ്രൗണ്ടുകളും മൈതാനങ്ങളും കായികമേളകൾക്ക് വഴിമാറും. ഒരു ഗ്രൗണ്ട് തന്നെ പകുത്തെടുത്ത് ഫുട്ബാളും, വോളിബാളും, ബാഡ്മിൻറനും അരങ്ങേറുന്നുണ്ടാകും. ക്രിക്കറ്റിനോട് ഒമാനികൾക്ക് വേണ്ടത്ര മമതയില്ലാത്തതിനാൽ ക്രിക്കറ്റ് മൽസരം കുറവാണ്. രാത്രി ഒമ്പതരയോടെ സജീവമാകുന്ന ഈ കളിക്കളങ്ങൾ പുല൪ച്ചെ രണ്ടരയോളം നീളും. പിന്നീട്, ഇടത്താഴം കഴിച്ച് സുബ്ഹി ബാങ്ക് മുഴങ്ങുന്നതോടെ വ്രതം ആരംഭിക്കും. പകൽ മുഴുവൻ വ്രതമനുഷ്ഠിച്ച് തള൪ന്നവരാണെന്ന് രാത്രി ഇവരുടെ പോരാട്ടത്തിലെ ആവേശം കണ്ടാൽ തോന്നില്ല. കളി ഫുട്ബാളാണെങ്കിൽ കൈമെയ് മറന്നായിരിക്കും ഒമാനികളുടെ പ്രകടനം. ക്രോൺക്രീറ്റ് ഇട്ട പാ൪ക്കിങ് ഗ്രൗണ്ടിൽ ഉരുണ്ട് വീണ് പരിക്കേറ്റാലും പിൻമാറ്റമില്ല. വാരാന്ത്യദിവസങ്ങളിൽ ഇത്തരം കളിക്കളങ്ങൾ കൂടുതൽ സജീവമാകും. പ്രാദേശിക ടീമുകൾ തമ്മിലെ മൽസരത്തിന് ആവേശം പകരാൻ അവയുടെ കൊച്ചു ആരാധകസംഘവും ഒപ്പമുണ്ടാകും. ആ൪പ്പുവിളിച്ചും കുരവയിട്ടും അവ൪ മൽസരങ്ങൾക്ക് ജീവൻ പകരും. രാത്രിയിലെ ഈ കായികമൽസരങ്ങൾ റമദാൻ പകലുകളിലെ വ്രതത്തിന് ക്ഷീണമല്ല ഉൽസാഹമാണ് പകരുന്നതെന്നാണ് കോളജ് വിദ്യാ൪ഥിയായ സുബൈ൪ ആൽബലൂഷിയുടെ അഭിപ്രായം. റമദാൻ രാവുകളിൽ ഫുട്ബാൾ മൽസരങ്ങൾ സംഘടിപ്പിക്കുന്ന ക്ളബുകളും ഒമാനിലുണ്ടത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.