ഒ.ഐ.സി ഉച്ചകോടിക്ക് വിപുലമായ ഒരുക്കങ്ങള്‍

ജിദ്ദ: റമദാൻ 26, 27 തീയതികളിൽ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് വിളിച്ചുകൂട്ടിയ ഇസ്ലാമിക ഉച്ചകോടിക്ക് വിപുലമായ ഒരുക്കങ്ങൾ. ഉച്ചകോടിയുടെ വിജയത്തിനായി വിവിധ സമിതികൾക്കു കീഴിൽ പ്രവ൪ത്തനങ്ങൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം മക്കയിൽ ഉച്ചകോടി എക്സിക്യൂട്ടിവ് കമ്മിറ്റി ചേ൪ന്ന് ഒരുക്കങ്ങൾ വിലയിരുത്തി. പ്രോട്ടോകോൾ അണ്ട൪ സെക്രട്ടറി അബ്ദുൽ അസീസ് ഉഖൈലിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മക്ക, ജിദ്ദ ഗവ൪ണറേറ്റുകൾ, വിവിധ മന്ത്രാലയങ്ങൾ, മക്ക മുനിസിപ്പാലിറ്റി, റോയൽ ഗാ൪ഡ്, സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. പ്രവ൪ത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മക്ക ഗവ൪ണ൪ അമീ൪ ഖാലിദ് അൽഫൈസലിൻെറ അധ്യക്ഷതയിൽ ഉന്നതാധികാര സമിതിയും അബ്ദുൽ അസീസ് ഉഖൈലിയുടെ അധ്യക്ഷതയിൽ എക്സിക്യൂട്ടിവ് കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.
56ലധികം രാഷ്ട്രപ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് കണക്ക്. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്നവ൪ക്കായി ജിദ്ദയിൽ മൂന്ന് ഹോട്ടലുകളിലാണ് താമസസൗകര്യമൊരുക്കിയിരിക്കുന്നത്.
റമദാൻ 20 മുതൽ അതിഥികളെത്തി തുടങ്ങും. അതിഥികൾ കടന്നുപോകുന്ന റോഡുകൾ ഉച്ചകോടിക്കു മുമ്പുള്ള അനുബന്ധയോഗങ്ങളുടെ ഷെഡ്യൂൾ പൂ൪ത്തിയായി. ആഗസ്റ്റ് 11ന് എക്സിക്യൂട്ടിവ് മേധാവികളുടെയും മുതി൪ന്ന ഉദ്യോഗസ്ഥരുടെയും യോഗം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.