ദോഹ: ഹലാ വരിക്കാ൪ക്ക് ഇന്ത്യയടക്കം 180 രാജ്യങ്ങളിലേക്ക് മിനിറ്റിന് 55 ദി൪ഹത്തിന് വിളിക്കാവുന്ന റമദാൻ ഓഫ൪ ക്യുടെൽ പ്രഖ്യാപിച്ചു. ഈ മാസം 20 വരെയാണ് ഓഫറിൻെറ കാലാവധി.
ഇന്ത്യക്ക് പുറമെ ബഹ്റൈൻ, ബംഗ്ളാദേശ്, ചൈന, ഈജിപ്ത്, ഫ്രാൻസ്, ജ൪മനി, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, ഇറ്റലി, ജോ൪ദാൻ, കെനിയ, കുവൈത്ത്, മലേഷ്യ, മ്യാൻമ൪, നേപ്പാൾ, ഒമാൻ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, സൗദി അറേബ്യ, ശ്രീലങ്ക, സുഡാൻ, തായ്ലൻറ്, തു൪ക്കി, യു.എ.ഇ, യു.കെ, യു.എസ്.എ, യെമൻ തുടങ്ങിയ രാജ്യങ്ങളെയെല്ലാം ഓഫറിൻെറ പരിധിയിൽപ്പെടുത്തിയിട്ടുണ്ട്.
മെഗാ ബൈറ്റിന് അഞ്ച് ദി൪ഹത്തിന് മൊബൈൽ ഇൻറ൪നെറ്റ് സേവനമടക്കം റമദാനിൽ ആക൪ഷകമായ മറ്റ് ഒട്ടേറെ ഓഫറുകളും ക്യുടെൽ പ്രഖ്യാപിച്ചിട്ടുണ്ട്.
റമദാനിൽ നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറഞ്ഞ ചെലവിൽ ബന്ധപ്പെടാൻ ഖത്തറിലെ ഹലാ വരിക്കാരായ പ്രവാസികൾക്ക് അവസരമൊരുക്കുക എന്നതാണ് ഓഫറിൻെറ ലക്ഷ്യമെന്ന് ക്യുടെൽ അധികൃത൪ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.