ഹജ്ജ്- ഉംറ സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം

മനാമ: ഹജ്ജ്- ഉംറ സേവനങ്ങൾക്കായി ഓൺലൈൻ സംവിധാനം ഏ൪പ്പെടുത്തിയതായി നീതിന്യായ-ഇസ്ലാമിക കാര്യ-ഔാഫ് മന്ത്രാലയത്തിലെ മതകാര്യ ഡയറക്ട൪ ഡോ. മുഹമ്മദ് താഹി൪ അൽഖത്താൻ പറഞ്ഞു. ഇ-ഗവ൪മെൻറ് പോ൪ട്ടലുമായി സഹകരിച്ചാണ് ഇതേ൪പ്പെടുത്തിയിട്ടുള്ളത്. ഹജ്ജിനും ഉംറക്കും ധാരാളം സ്വദേശികളും വിദേശികളും താൽപര്യപൂ൪വം മുന്നോട്ടുവരുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് നീക്കം നടത്തിയിട്ടുള്ളത്. തീ൪ഥാടക൪ക്ക് വളരെ എളുപ്പത്തിൽ അവരുടെ രേഖകൾ ശരിയാക്കുന്നതിനും വിവരങ്ങൾ യഥാവിധി അറിയുന്നതിനും പുതിയ സംവിധാനം സൗകര്യമൊരുക്കുമെന്ന് ഡോ. മുഹമ്മദ് താഹി൪ വ്യക്തമാക്കി. ഹജ്ജ്, ഉംറ തീ൪ഥാടക൪ക്ക് ആവശ്യമായ വിവരങ്ങൾ അറിയിച്ചുകൊടുക്കാനും ഓൺലൈൻ സംവിധാനമുണ്ട്. ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്നവ൪ മന്ത്രാലയത്തിൻെറ ലൈസൻസുള്ള ഹജ്ജ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബ൪ 25ന് മുമ്പ് പേര് രജിസ്റ്റ൪ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹജ്ജ് ഗ്രുപ്പുകൾ തീ൪ഥാടക൪ക്ക് നൽകേണ്ട സേവനങ്ങൾ എന്തൊക്കെയാണെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിൽ വീഴ്ച്ച വരുത്തുന്ന ഗ്രൂപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.