110 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ ജൂലൈ ഈ വര്‍ഷം

മനാമ: കഴിഞ്ഞ 110 വ൪ഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടായിരുന്നു ഈ വ൪ഷത്തെ ജൂലൈ എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ വ്യക്തമാക്കി. 1902 മുതലുള്ള കണക്കനുസരിച്ച് ജൂലൈ മാസത്തിലെ ശരാശരി ചൂട് 36 ഡിഗ്രി സെൽഷ്യസാണ്. 2010 ജൂലൈയിലെ ശരാശരി ചൂട് 35.8 ഡിഗ്രിയായിരുന്നു. ഇക്കാലയളവിൽ സാധാരണ ഏറ്റവും കുടിയ ചുട് 40.5 ഡിഗ്രി വരെയാണ് ഉണ്ടാകാറ്. 1996ലും 2008ലും ഈ മാസത്തിൽ ഏറ്റവും കൂടിയ ചൂട് 41.4 വരെ എത്തിയിരുന്നു.
2000 ലും 2004ലുമാകട്ടെ ഇത് 40.8 ഉം ആയിരുന്നു. കാറ്റിൻെറ അകമ്പടിയോടെ ഈ വ൪ഷം ജൂലൈ 16ന് 44.8 ഡിഗ്രി വരെ ചൂട് ഉയ൪ന്നിരുന്നു.
ശരാശരി ഏറ്റവും കൂടിയ ചൂട് 40.5 ഡിഗ്രിയും ഏറ്റവും കൂറഞ്ഞ ചൂട് 32.4 ഡിഗ്രിയുമായിരുന്നുവെന്നും ബന്ധപ്പെട്ടവ൪ ചൂണ്ടിക്കാട്ടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.