ഖത്തറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിച്ചു

ദോഹ: ഖത്തറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം 26 ബില്ലൃൺ ഡോളറായി ഉയ൪ന്നു. അറബ് ലോകത്തെ വാണിജ്യ, വ്യവസായ, കാ൪ഷിക ചേംബറുകളുടെ പൊതുവേദി പുറത്തിറക്കിയ മൂന്നാം വാ൪ഷിക റിപ്പോ൪ട്ട് പ്രകാരം നേരിട്ടുള്ള അറബ് വിദേശനിക്ഷേപത്തിന്റെ 82 ശതമാനവും ജി.സി.സി രാജൃങ്ങൾ കൈയ്യടക്കിക്കഴിഞ്ഞു. എണ്ണവിലയിലുണ്ടായ അപ്രതീക്ഷിത വ൪ധനവിലൂടെ  ബജറ്റിൽ കണക്കാക്കിയതിലും കൂടുൽ വരവുണ്ടായതാണ് ജി.സി.സി രാജൃങ്ങൾക്ക് വമ്പൻ നിക്ഷേപശേഷി നേടിക്കൊടുത്തത്. ഖത്തറിനൊപ്പം യു.എ.ഇ, കുവൈത്ത് എന്നിവയുടെ വിദേശ നിക്ഷേപം യഥാക്രമം 54, 40 ബില്ലൃൺ ഡോളറായി ഉയ൪ന്നിട്ടുണ്ട്.
വിദേശ നാണ്യനിധികളെ സ്വന്തം സാമ്പത്തിക മേഖലയിലേക്ക് ആക൪ഷിക്കാൻ ഖത്ത൪ ശ്രമിക്കുന്നതായി ഗൾഫ് സാമ്പത്തിക വിദഗ്ധ൪ പറഞ്ഞു.
 യു.എ.ഇയിൽ ഈ രംഗത്ത് പുതുതായി നടപ്പാക്കിയിട്ടുള്ള ചില നിയമങ്ങൾ നാണ്യനിധികളെ യു.എ.ഇക്ക് പകരം ഖത്തറിലേക്കു തിരിയാൻ പ്രേരിപ്പിക്കുമെന്നും അവ൪ വിലയിരുത്തുന്നു. അതിനിടെ വാണിജ്യബാങ്കുകളിലെ നിക്ഷേപം 378.3 ബില്ലൃൺ റിയാലായി റിക്കാ൪ഡ് വള൪ച്ച രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.