ബഹ്റൈനിലെ സംഭവങ്ങള്‍ക്ക് അറബ് വസന്തവുമായി ബന്ധമില്ല: അമേരിക്കന്‍ വിദേശകാര്യ സഹമന്ത്രി

മനാമ: ബഹ്റൈനിലെ സംഭവ വികാസങ്ങൾക്ക് അറബ് വസന്തവുമായി ബന്ധമില്ലെന്ന് അമേരിക്കൻ വിദേശകാര്യ സഹമന്ത്രി മൈക്കൾ ബോസ്ന൪ പറഞ്ഞു. ബഹ്റൈനിലെ നിലവിലെ അവസ്ഥ വളരെ ശാന്തമാണെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ൪ക്കാ൪ ക്രിയാത്മക നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ടോം ലാൻോസ് ഹ്യൂമൺ റൈറ്റ്സ് കമീഷന് നൽകിയ സ്റ്റേറ്റ്മെന്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര വിദഗ്ധൻ പ്രൊഫ. ബസ്യൂനിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചതും കമ്മിറ്റിയുടെ നി൪ദേശം നടപ്പാക്കാൻ സന്നദ്ധമായതും ശ്രദ്ധേയമാണ്.
രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ നടപടികൾ രാജ്യത്തെ ശാന്തിയിലേക്കും സമാധാനത്തിലേക്കും കൊണ്ടുവരുന്നതിൽ സഹായിച്ചു. റെഡ്ക്രോസ് സംഘത്തിന് ജയിലുകൾ സന്ദ൪ശിക്കാനും പൊളിച്ച ആരാധനാലയങ്ങൾ പുതുക്കിപ്പണിയാനും പൊലീസുകാ൪ക്ക് അന്താരാഷ്ട്ര വിദഗ്ധരുടെ നേതൃത്വത്തിൽ മനുഷ്യാവകാശ വിഷയങ്ങളിൽ പരിശീനലനം നൽകാനും സ൪ക്കാ൪ സന്നദ്ധമായി. തുനീഷ്യ, ഈജിപ്ത്, ലിബിയ എന്നിവിടങ്ങളിൽ നടന്ന ജനകീയ വിപ്ലവങ്ങളായ അറബ് വസന്തവുമായി ബഹ്റൈനിലെ സംഭവ വികാസങ്ങളെ താരതമ്യപ്പെടുത്താൻ കഴിയില്ല. ജനാധിപത്യം ആസ്വദിച്ച് സമാധാനപരമായി മുന്നോട്ട് പോകുന്ന രാജ്യങ്ങളിൽ ബോധപൂ൪വം അക്രമങ്ങൾ നടത്തി അശാന്തി വിതക്കാനുള്ള ശ്രമങ്ങളെ അമേരിക്ക പിന്തുണക്കുകയില്ല. അമേരിക്കയുമായി വളരെ അടുത്ത ബന്ധമാണ് ബഹ്റൈനുള്ളതെന്നും കഴിഞ്ഞ 60 വ൪ഷമായി ഇത് ശക്തമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക, രാഷ്ട്രീയ, സൈനിക മേഖലകളിൽ പരസ്പര സഹകരണത്തോടെയാണ് ഇരു രാജ്യങ്ങളും മുന്നോട്ട് പോകുന്നത്. കഴിഞ്ഞ 18 മാസത്തിനുള്ളിൽ താൻ അഞ്ച് തവണ ബഹ്റൈൻ സന്ദ൪ശിക്കുകയും സ൪ക്കാരിലെ ഉന്നത വ്യക്തിത്വങ്ങൾ, മാധ്യമപ്രവ൪ത്തക൪, അഭിഭാഷക൪ തുടങ്ങിയവരുമായി കൂടിക്കാഴ്ച്ചകളും ച൪ച്ചകളും നടത്തുകയും ചെയ്തിട്ടുണ്ട്്. പൊലീസുകാ൪ക്കും പൊതുജനങ്ങൾക്കുമിടയിൽ മെച്ചപ്പെട്ട ബന്ധം ഉണ്ടാക്കിയെടുക്കുന്നതിന് ശ്രമങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ തുറകളിൽ പെട്ടവരെ ഒരുമിച്ചിരുത്തി സംവാദം നടത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നീക്കം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.