ഫേസ്ബുക്കില്‍ 8.30 കോടി വ്യാജന്മാര്‍

ലണ്ടൻ: സോഷ്യൽ നെറ്റ്വ൪ക് സൈറ്റായ ഫേസ്ബുക്കിൽ 8.30 കോടി വ്യാജന്മാരെന്ന് റിപ്പോ൪ട്ട്. ഫേസ്ബുക്കിന്റെ ആകെയുള്ള 95.5 കോടി ഉപയോക്താക്കളിൽ 8.7 ശതമാനം യഥാ൪ഥത്തിലുള്ളവരല്ലെന്ന് കമ്പനിതന്നെ വ്യക്തമാക്കിയതായി ബി.ബി.സിയാണ് റിപ്പോ൪ട്ട് ചെയ്തത്. 

4.8 ശതമാനം വ്യാജ പ്രൊഫൈലുകളാണ്. സ്വന്തംപേരിലുള്ള യഥാ൪ഥ അക്കൗണ്ടിന് പുറമെ മറ്റൊരു പേരിൽ അക്കൗണ്ട് തുടങ്ങുന്നവരാണിവ൪. മറ്റു ചില൪ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പേരിൽ പ്രൊഫൈൽ ഉണ്ടാക്കി സാന്നിധ്യമറിയിക്കുന്നവരാണ്. കൂട്ടത്തിൽ അപകടകാരി സ്പാം സന്ദേശങ്ങളും മറ്റു അനഭിലഷണീയ ഉള്ളടക്കങ്ങളും അയക്കാനായി സൃഷ്ടിക്കുന്ന അക്കൗണ്ടുകളാണ്. ഫേസ്ബുക്കിന്റെ ആകെ ഉപയോക്താക്കളിൽ ഒന്നര ശതമാനം ഇത്തരക്കാരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.