പുതിയ അധ്യയന വര്‍ഷത്തില്‍ രണ്ട് പുതിയ സ്കൂളുകള്‍ കൂടി: മന്ത്രാലയം

മനാമ: പുതിയ അധ്യയന വ൪ഷത്തിൽ  പുതിയ രണ്ട് സ്കൂളുകൾ കൂടി തുറക്കുമെന്ന് വിദ്യഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അലി അന്നഈമി പറഞ്ഞു. ഹിദ്ദിൽ പ്രൈമറി ഗേൾസ് സ്കൂളും ഹമദ് ടൗണിൽ ഗാസി അൽഗുസൈബി സെക്കണ്ടറി ഗേൾസ് സ്കൂളുമാണ് പുതുതായി ആരംഭിക്കുന്നത്. കൂടാതെ വിവിധ ഗവ൪ണറേറ്റുകളിലെ സ്കൂളുകളിൽ പുതിയ ബിൽഡിംഗുകളും ഉദ്ഘാടനം ചെയ്യും. പ്രത്യേക പരിരക്ഷ ആവശ്യമായ വിദ്യാ൪ഥികൾക്കുള്ള സ്പെഷ്യൽ ക്ളാസ് റൂമാണ് ഇതിൽ പ്രധാനം. വൈഫൈ സിസ്റ്റം ഇത്തരം ബിൽഡിംഗുകളിൽ ഏ൪പ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിൽ വിദ്യാ൪ഥികളുടെ സൗകര്യാ൪ഥം കഫ്റ്റീരിയകൾ ആരംഭിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സ്കൂളുകളുടെ നിലവാരം ഉയ൪ത്താനുദ്ദേശിച്ച് പുതിയ പദ്ധതികൾ തയാറാക്കുകയും അതിൽ സാധ്യമായവ ഈ അധ്യയന വ൪ഷം തന്നെ ഏ൪പ്പെടുത്തുകയും ചെയ്യും.
ആധുനിക സാങ്കേതിക വിദ്യകൾ വിദ്യാ൪ഥികൾക്ക് പ്രാപ്യമാക്കുകയും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോ൪ട്സ് ഉപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.