മനാമ: വൈദ്യുതി കുടിശ്ശിക ഇനത്തിൽ 140 മില്യൻ ദിനാ൪ കിട്ടാനുണ്ടെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ പറഞ്ഞു.
അതോടൊപ്പം വരുമാനം കുറഞ്ഞ കുടുംബങ്ങൾക്ക് വൈദ്യുതി ബില്ലിൽ ഇളവ് നൽകുന്നത് തുടരും. കുടിശ്ശിക കിട്ടാനുള്ളവരിൽനിന്ന് അവ എത്രയും വേഗം സമാഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ബന്ധപ്പെട്ടവരെ ഉണ൪ത്തി.
വാണിജ്യ, വ്യവസായ മേഖലകളിൽ നിന്നാണ് കൂടുതൽ തുക കിട്ടാനുള്ളത്്. വരുമാനം കുറഞ്ഞ കുടുംബങ്ങൾക്ക് വൈദ്യുതി ബില്ലിൽ ഇളവ് നൽകുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. 15,000 കുടുംബങ്ങൾക്ക് ഇത്തരത്തിൽ ഇളവിന് അ൪ഹതയുണ്ടായിരിക്കും. ഇവരുടെ വൈദ്യുതി ബില്ലിൻെറ 60 ശതമാനവും വാട്ട൪ ബില്ലിൻെറ 80 ശതമാനവും സ൪ക്കാ൪ അടക്കുകയും ബാക്കി കുടുംബങ്ങൾ അടക്കുകയും ചെയ്യും.
ഇതിനായി വ൪ഷത്തിൽ 250 മില്യൻ ദിനാ൪ സ൪ക്കാരിന് നീക്കിവെക്കേണ്ടി വരുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ മനുഷ്യത്വ പരമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ബന്ധപ്പെട്ട മന്ത്രാലയത്തോട് ഉണ൪ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.