പാര്‍ലമെന്‍റ് ഏഴിന് ചേരും; ഒക്ടോബറില്‍ തെരഞ്ഞെടുപ്പിന് സാധ്യത

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം ക്വാറം തികയാഞ്ഞതിനെ തുട൪ന്ന് പിരിഞ്ഞ പാ൪ലമെൻറിൻെറ അടുത്ത സമ്മേളനം ഈമാസം ഏഴിന് ചേരുമെന്ന് സ്പീക്ക൪ ജാസിം ഖറാഫി. ഇതുസംബന്ധിച്ച് പുനഃസ്ഥാപിക്കപ്പെട്ട സഭയിലെ എല്ലാ അംഗങ്ങൾക്കും വിവരം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചത്തേതിന് സമാനമായി ക്വാറം തികയാത്ത സാഹചര്യം തന്നെയാണ് അന്നും സൃഷ്ടിക്കപ്പെടുന്നതെങ്കിൽ അക്കാര്യം അമീറിനെ അറിയിക്കുമെന്നും ഖറാഫി പറഞ്ഞു.
അതിനിടെ, കോടതി വിധിയിലൂടെ പുനഃസ്ഥാപിക്കപ്പെട്ട പാ൪ലമെൻറുമായി സഹകരിക്കാത്ത നിലപാടിൽ ഭൂരിപക്ഷ അംഗങ്ങൾ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ അമീ൪ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബി൪ അസ്വബാഹ് ഒക്കോബ൪ ആറിന് അല്ലെങ്കിൽ 13ന് തെരഞ്ഞെടുപ്പ്  പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. അഞ്ച് മണ്ഡലങ്ങൾ എന്ന ക്രമത്തിലും ഒരാൾക്ക് നാല് വോട്ട് എന്ന അടിസ്ഥാനത്തിലുമായിരിക്കും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂ൪ത്തീകരിക്കുക എന്നും സൂചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.